Oddly News

ഒരാള്‍ സ്വീകരിച്ചത് രണ്ടു സ്ത്രീകളെ; വിവാഹത്തിന് മുമ്പ് ഭാര്യാഭര്‍ത്താ ക്കന്മാരെപ്പോലെ ജീവിക്കാം

വന്‍സ്ദ താലൂക്കിലെ ഖാന്‍പൂര്‍ ഗ്രാമത്തില്‍, 36 കാരനായ മേഘ്രാജ്ഭായ് ദേശ്മുഖ് ഒരേസമയം രണ്ട് സ്ത്രീകളെ നിയമപരമായി വിവാഹം കഴിച്ചത് ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തെ ഇന്റര്‍നെറ്റില്‍ തരംഗമാക്കുകയാണ്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് വ്യാപകമായ ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്തു. മെയ് 19 ന് നടന്ന വിവാഹത്തില്‍ കാജല്‍ ഗാവിറ്റിനേയും രേഖാബെന്‍ ഗെയിനിനേയും യുവാവ് വിവാഹം കഴിച്ചു.

ആധുനിക കാലത്തെ ത്രികോണ പ്രണയം പോലെ തോന്നാമെങ്കിലും വാസ്തവത്തില്‍, ചന്ദ്ല വിധി അല്ലെങ്കില്‍ ഫുല്‍ഹാര്‍ എന്നറിയപ്പെടുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഗോത്ര ആചാരത്തില്‍ ഭാഗമായിരുന്നു രണ്ടു സ്ത്രീകളെ ഒരു പുരുഷന്‍ വിവാഹം കഴിച്ചത്. ഈ പാരമ്പര്യം വിവാഹത്തിന് മുമ്പ് സ്ത്രീയേയും പുരുഷനേയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുന്നു. സാമ്പത്തികമായി സുരക്ഷിതരാകുന്നതോടെ സാമൂഹികവും മതപരവുമായ ആചാരപ്രകാരമുള്ള വിവാഹം പിന്നീട് നടത്തും.

മേഘ്രാജ്ഭായിയും പങ്കാളികളും അത് ചെയ്തു. അവര്‍ വര്‍ഷങ്ങളായി ജീവിക്കുകയും മേഘ്രാജ്ഭായി ഭാര്യമാരില്‍ രണ്ടു കുട്ടികളെ പങ്കിടുകയും ചെയ്യുന്നു. മേഘ്രാജ് ഭായിയുടെ ബന്ധങ്ങള്‍ക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2010ല്‍ ഖണ്ഡ ഗ്രാമത്തിലെ കാജല്‍ ഗാവിറ്റുമായി അയാള്‍ വിവാഹനിശ്ചയം നടത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 2013 ല്‍, കേലിയ ഗ്രാമത്തിലെ രേഖാബെന്‍ ഗെയ്നുമായി വിവാഹനിശ്ചയവും നടത്തി. രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതിനുപകരം, മേഘ്രാജ്ഭായ് രണ്ട് സ്ത്രീകളുമായും ഒരു തത്സമയ ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇയാള്‍ക്ക്് കാജലില്‍ രണ്ടു കുട്ടികളും രേഖയില്‍ ഒരു കുട്ടിയുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *