ശ്രേയസ് അയ്യരെ ഇത്തവണ നായകനാക്കിയപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് നയം വ്യക്തമാക്കിയതാണ്. എന്തു വില കൊടുത്തും അവര്‍ വാങ്ങിയ നായകന്‍ പ്രതീക്ഷ പോലെ തന്നെ ടീമുമായി ഐപിഎല്‍ 2025 ന്റെ പ്‌ളേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മെയ് 18 ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്.
2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ എത്തുന്നത്. ഇതോടെ ഐപിഎല്‍ പ്ലേഓഫിലേക്ക് മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിക്കുന്ന ആദ്യത്തെ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ നേട്ടമുണ്ടാക്കി. പഞ്ചാബി നായി കളിക്കുന്നതിന് മുമ്പ്, ശ്രേയസ് അയ്യര്‍ 2020 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍ സിനെ ഫൈനലിലേക്ക് നയിച്ചു. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സി നൊപ്പം ഐപിഎല്‍ ജേതാക്കളായി. ശ്രേയസിനെ പഞ്ചാബ് കൊണ്ടുവന്നത് പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ ഉപദേശപ്രകാരമാണ്. അവര്‍ ഡെല്‍ഹി ക്യാപിറ്റല്‍സിലുണ്ടായിരുന്ന സമയത്ത് അദ്ദേഹവുമായി വിജയകരമായ പങ്കാളിത്തം പുലര്‍ത്തിയിരുന്നയാളാണ് പോണ്ടിംഗ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ താരമായി ശ്രേയസിനെ പഞ്ചാബ് കിംഗ്‌സ് 26.75 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഫ്രാഞ്ചൈസിക്ക് വേണ്ടി വലിയൊരു റണ്‍സ് നേടിയ അയ്യര്‍ ഫ്രാഞ്ചൈസിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ സീസണിലും അയ്യറുടെ ക്യാപ്റ്റന്‍സി പ്രശംസിക്കപ്പെട്ടു, ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകള്‍ക്കെതിരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് ഗെയിമുകള്‍ തിരികെ കൊണ്ടുവരാന്‍ പഞ്ചാബിന് കഴിഞ്ഞു.