ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. ശരീരം മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം….
കറുവപ്പട്ട – ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്ട്രോള്‍ അടിയുന്നത് തടയും.
ബദാം – വിശപ്പ് നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും.
ക്യാപ്സിക്കം – വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സൂപ്പായും സലഡായും ഇത് കഴിക്കാവുന്നതാണ്.
ആപ്പിള്‍ – ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറക്കാന്‍ സഹായിക്കും. ജലാംശം ധാരാളമുള്ളതിനാല്‍ അമിതവണ്ണം വരില്ല.
അവോക്കാഡോ – ബട്ടര്‍ ഫ്രൂട്ട് ,വെണ്ണപഴം എന്നെല്ലാം അറിയപ്പെടുന്ന അവോക്കാഡോ തടികുറക്കാന്‍ സഹായിക്കും.