സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ കൂറ്റന്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ടി20 ക്രിക്കറ്റില്‍ 200 പ്ലസ് സ്‌കോറുകളില്‍ ഏറ്റവും വേഗത്തില്‍ ചേസിംഗ് നടത്തുന്ന ടീമെന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ നയിച്ച രണ്ടു ടീമുകള്‍ നേടിയിരിക്കുന്നത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഏപ്രില്‍ 27 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം ആണ് രാജസ്ഥാന്‍ നേടിയത്.
രാജസ്ഥാന്‍ റോയല്‍സ് എട്ട് വിക്കറ്റിന്റെ വിജയം നേടുകയും 15.5 ഓവറില്‍ ചേസ് പൂര്‍ത്തിയാക്കുകയും ചെയ്തു. സൂര്യവംശി (38 ല്‍ 101), യശസ്വി ജയ്സ്വാള്‍ (40 ല്‍ 70) എന്നിവരുടെ 166 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ അവിസ്മരണീയമായ ഒരു പ്രകടനം കാഴ്ചവച്ച രാജസ്ഥാന്‍ റോയല്‍സ് 25 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് വിജയം നേടി ആര്‍ആര്‍ റണ്‍-ചേസ് പൂര്‍ത്തിയാക്കി.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 200 പ്ലസ് റണ്‍സ് ചേസില്‍ റോയല്‍സും കേരളവും റെക്കോഡിട്ടത്്. 2021 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയ്ക്കെതിരെ നേടിയ 201 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചപ്പോഴാണ് കേരളം റെക്കോഡ് നേടിയത്. ആ മത്സരത്തില്‍ കേരളത്തെ നയിച്ചത് ആര്‍ആറിന്റെ സ്ഥിരം നായകന്‍ സഞ്ജു സാംസണാ ണായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് എടുത്ത മുംബൈയ്ക്ക് 15.5 ഓവറില്‍ കേരളം മറുപടി പറഞ്ഞു. 54 പന്തുകളില്‍ 137 റണ്‍സ് അടിച്ചുകൂട്ടിയ മൊഹമ്മദ് അസ്ഹറുദ്ദീനായിരുന്നു പുറത്താകാതെ കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ 16 ഓവറിനുള്ളില്‍ 200 പ്ലസ് റണ്‍സ് പിന്തുടരുന്ന ആദ്യ ടീ മാണ് ആര്‍ആര്‍. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്ഥാപിച്ച റെക്കോര്‍ഡ് അവര്‍ തക ര്‍ത്തു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന 14 കാരനായ വൈഭവ് സൂര്യവംശി തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടുകയും ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തി ല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറുകയും ചെയ്തു. അഞ്ച് മത്സര ങ്ങളുടെ തോല്‍വിക്ക് ശേഷമാണ് രാജസ്ഥാന്‍ വിജയം നേടിയത്. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവരുടെ മങ്ങിയ പ്രതീക്ഷകള്‍ നിലനിര്‍ത്തി.