ഉപേക്ഷിച്ച കാമുകനെ വിടാന്‍ വയ്യാത്ത മൂന്‍കാമുകി കാമുകന്റെ പുതിയ പങ്കാളിയെയും കുട്ടികളെയും വിഷം കലര്‍ന്ന ചോക്‌ളേറ്റ് മുട്ടകള്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കി. അജ്ഞാത ഈസ്റ്റര്‍ സമ്മാനമായി കാമുകന് വിഷം കലര്‍ന്ന ചോക്ലേറ്റ് മുട്ടകള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടികള്‍ മരണമടഞ്ഞതോടെ ബ്രസീലിയന്‍യുവതി അറസ്റ്റിലായിരിക്കുകയാണ്.
ഏപ്രില്‍ 16 ന്, വടക്കന്‍ ബ്രസീലിലെ ഇംപീട്രിസിലുള്ള മിറിയം ലിറയുടെ വീട്ടിലേക്ക് ഒരു അജ്ഞാതകൊറിയര്‍ പാക്കേജ് എത്തുകയായിരുന്നു. പാക്കേജില്‍ ചോക്ലേറ്റ് മുട്ടകളായിരുന്നു ഉണ്ടായിരുന്നത്. ‘മിറിയന്‍ ലിറയ്ക്ക് സ്‌നേഹത്തോടെ. ഈസ്റ്റര്‍ ആശംസകള്‍’ എന്നെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. ഒരു സുഹൃത്തില്‍ നിന്നോ ബന്ധുവില്‍ നിന്നോ ലഭിച്ച സമ്മാനമാണിതെന്ന് കരുതി, മിറിയം തന്റെ കുട്ടികളായ 7 വയസ്സുള്ള ലൂയിസ് ഫെര്‍ണാണ്ടോയ്ക്കും 13 വയസ്സുള്ള എവ്ലിന്‍ ഫെര്‍ണാണ്ടയ്ക്കും ചോക്ലേറ്റ് ട്രീറ്റുകള്‍ പങ്കിട്ടു.
മണിക്കൂറുകള്‍ക്ക് ശേഷം, മകന് സുഖമില്ലായ്മ തോന്നിത്തുടങ്ങി. ദിവസം കഴിയുന്നതിന് മുമ്പ്, അവര്‍ മൂവരും അത്യാഹിത വിഭാഗത്തില്‍ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചിട്ടും ഏപ്രില്‍ 17 ന് ലൂയിസ് ഫെര്‍ണാണ്ടോ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങി. അഞ്ച് ദിവസത്തിന് ശേഷം സമാന രീതിയില്‍ സഹോദരിയും ദാരുണമായി മരിച്ചു. ദിവസങ്ങളോളം കോമയില്‍ കഴിഞ്ഞ മിറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു.
ഈ വിഷബാധ കേസിലെ പ്രധാന പ്രതിയായ ജോര്‍ഡെലിയ പെരേര ബാര്‍ബോസയെ ബ്രസീലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ മുന്‍ കാമുകനെ മോഷ്ടിച്ച തിന് മിറിയം ലിറയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ നൂറുകണക്കിന് മൈല്‍ സഞ്ചരി ച്ചായിരുന്നു ബാര്‍ബോസ ദുഷ്ട പദ്ധതി നടപ്പിലാക്കിയത്. വേഷംമാറി ബാര്‍ബോ സ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്ന് മുട്ടകള്‍ വാങ്ങുന്നത് കാണിക്കുന്ന സിസിടി വി ക്യാ മറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് പറയു ന്നു. ഇംപീട്രിസില്‍ നിന്ന് ഏകദേശം 240 മൈല്‍ അകലെയുള്ള സാന്താ ഇനെ സില്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ജോര്‍ഡെലിയ പെരേര ബാര്‍ബോ സയെ പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്നും രണ്ട് വിഗ്ഗുകള്‍, തെര്‍മല്‍ ബാഗുകളിലെ ചോക്ലേറ്റ് അവശിഷ്ടങ്ങള്‍, ഇംപീട്രിസില്‍ നിന്നുള്ള ഒരു ബസ് ടിക്കറ്റ് എന്നിവ കിട്ടി. ഇരകളുടെ നഗരത്തിലേക്ക് സ്ത്രീ യാത്ര ചെയ്തതിന്റെ തെളിവുകള്‍, ട്രാന്‍സ് സ്ത്രീയായി വേഷംമാറി ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിന്റെയും കടയില്‍ നിന്ന് ചോക്ലേറ്റ് മുട്ടകള്‍ വാങ്ങുന്നതി ന്റെ യും ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. തന്റെ പുരുഷനെ മോഷ്ടിച്ചതാണ് ഈ ഹീനമായ കുറ്റകൃ ത്യം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്്. മിറിയനും ജോര്‍ഡെലി യയുടെ മുന്‍ പങ്കാളിയും ഏകദേശം 3 മാസമായി ഡേറ്റിംഗിലായിരുന്നു.




