Healthy Food

പെരുംജീരകം കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണോ?

പെരും ജീരകം ഭക്ഷണത്തിന് രുചി നൽകുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഫലമുള്ള മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പെരുംജീരകത്തിന്റെ ഗുണങ്ങൾ ദഹനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകൾ തടയുന്നതിന് സഹായിക്കുകയും ചെയ്യും.

ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ക്ലിനിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനത്തിൽ, പെരുംജീരകം വിത്ത് പരീക്ഷണ വിധേയമാക്കിയ പെൺ എലികളുടെ വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കുന്നതായി കണ്ടെത്തി. ഇതോടെ വൃക്കയിലെ കല്ലുകൾ തടയുന്നതിനും ചികിത്സിക്കുന്നതിനും പെരുംജീരകം വിത്ത് ഫലപ്രദമാണെന്ന് തെളിഞ്ഞു. കൂടാതെ, പെരുംജീരകം എണ്ണയുടെ സുഗന്ധം ശ്വസിക്കുന്നവർക്ക് വൃക്കകളുടെ പ്രവർത്തനത്തിൽ താൽക്കാലിക പുരോഗതി അനുഭവപ്പെടുന്നതായും റിപ്പോർട്ടുണ്ട്.

വൃക്കയുടെ ആരോഗ്യത്തിന് പെരുംജീരകം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുമ്പോഴും ചില പഠനങ്ങളില്‍ വിരുദ്ധമായ തെളിവുകളുമുണ്ട്.

ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് ജേണലിൽ, ആൺ എലികൾക്ക് 10, 20 ദിവസത്തേക്ക് പെരുംജീരകം വിത്ത് നൽകിയാൽ വൃക്കകളുടെ ഭാരത്തിലും പ്രവർത്തനത്തിലും കാര്യമായ വ്യത്യാസമില്ലെന്നും 30 ദിവസത്തേക്ക് പെരുംജീരകം നൽകിയ എലികൾക്ക് വൃക്കയിലെ കോശങ്ങളുടെ അപചയവും നെക്രോസിസും (ശരീരകോശങ്ങളുടെ മരണം) അനുഭവപ്പെട്ടതായും കണ്ടെത്തി. ഫലങ്ങളിലെ വ്യതിയാനം പെരുംജീരകത്തിന്റെ അളവും എലികളെ ചികിത്സയ്ക്ക് വിധേയമാക്കിയ സമയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചു.

പെരുംജീരകത്തിൽ ഉയർന്ന ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു. അതിനാൽ, വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ, രക്തത്തിലെ ഫോസ്ഫറസിന്റെ അളവ് വർദ്ധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള വിവിധ ലക്ഷണങ്ങൾക്ക് കാരണമാകും. ഇക്കാരണത്താൽ, വൃക്കരോഗമുള്ള ചിലർക്ക് ഭക്ഷണത്തിൽ ഫോസ്ഫറസ് പരിമിതപ്പെടുത്തേണ്ടി വന്നേക്കാം.

ഒരു പിടി പെരുംജീരകത്തിൽ 117 മില്ലിഗ്രാം ഫോസ്ഫറസ് അല്ലെങ്കിൽ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ശുപാർശ ചെയ്യുന്ന ഫോസ്ഫറസിന്റെ പ്രതിദിന മൂല്യത്തിൻ്റെ 12% അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര ഡാറ്റ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *