Sports

ഭാര്യയുമായി വേര്‍പിരിഞ്ഞ യൂസ്‌വേന്ദ്രചഹല്‍ യുവതിക്കൊപ്പം ദുബായില്‍…! കൂടെയുള്ള സുന്ദരിയെ ‘തിരഞ്ഞ്’ സോഷ്യൽ മീഡിയ

അടുത്തിടെ ഭാര്യ ധനശ്രീ വര്‍മ്മയുമായി വിവാഹമോചനം നേടിയതായി പറയപ്പെടുന്ന ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ദുബായില്‍ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കാണാനെത്തിയത് മറ്റൊരു യുവതിക്കൊപ്പം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ സ്‌റ്റേഡിയത്തില്‍ താരത്തെ ഒരു പെണ്‍കുട്ടിയുമായി കാണപ്പെട്ടതോടെ വീണ്ടും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തുടക്കമായി.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍താരത്തോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലിന്റെ സമീപത്ത് ഇരിക്കുന്ന സ്ത്രീ മറ്റാരുമല്ല, ആര്‍ജെ മഹ്വാഷ് ആണ്. കഴിഞ്ഞ ജനുവരിയിലും ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ പ്രണയ കിംവദന്തികള്‍ തള്ളിക്കൊണ്ട് മഹ്‌വാഷ് തന്നെ രംഗത്ത് വരികയും ചെയ്തു. പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന പിആര്‍ സ്റ്റണ്ടുകളെ അവര്‍ വിമര്‍ശിച്ചു, യുസ്വേന്ദ്ര ചാഹലിനൊപ്പം ഇരിക്കുന്നത് കണ്ടതിന്റെ പേരില്‍ കിംവദന്തികള്‍ സൃഷ്ടിക്കുന്ന ആളുകളുടെ മാനസികാവസ്ഥയെയും അവര്‍ ചോദ്യം ചെയ്തു.

മഹ്വാഷ് യുവതലമുറയില്‍ ജനപ്രിയയായ വ്യക്തിയുമാണ്. അഭിനേത്രിയും റേഡിയോ ജോക്കിയുമായ അവര്‍ സോഷ്യല്‍ മീഡിയയിലെ പ്രാങ്ക് വീഡിയോകള്‍ക്കും പേരുകേട്ടയാളാണ്. ഇന്‍സ്റ്റാഗ്രാമിലും അവര്‍ക്ക് 1.5 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ചഹലും മഹ്‌വാഷും തമ്മില്‍ എന്താണ് ബന്ധമെന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഹര്‍ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ടും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ എത്തി.

https://twitter.com/Saad_dogar77/status/1898705978960355442?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1898705978960355442%7Ctwgr%5E1e6351f7ddc9d69b70811ce33a3c8de8e65a34ed%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsports.ndtv.com%2Ficc-champions-trophy-2025%2Fwhos-she-yuzvendra-chahal-attends-india-vs-new-zealand-ct-2025-final-internet-intrigued-by-mystery-girl-7884657

ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി ജാസ്മിന്‍ വാലിയ പലപ്പോഴും സ്റ്റേഡിയങ്ങളില്‍ പാണ്ഡ്യയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നത് കണ്ടിരുന്നു. ജാസ്മിന്‍ സ്റ്റാന്‍ഡുകളില്‍ ഉണ്ടായിരിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു നല്ല സൂചനയായിരുന്നിരിക്കാം. നീല നീല വരയുള്ള വെള്ള ഷര്‍ട്ടും കണ്ണടയും ധരിച്ചായിരുന്നു വാലിയയെ സ്റ്റാന്റില്‍ കണ്ടത്. ഇരുവരും ഔദ്യോഗികമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഹര്‍ദിക്കിനും ടീം ഇന്ത്യയ്ക്കും വേണ്ടി ആര്‍പ്പുവിളിക്കാന്‍ നിരവധി ആരാധകരാണ് അവരോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *