സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ് ജോണ്‍ എബ്രഹാം.
52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
35 വര്‍ഷത്തില്‍ താന്‍ ഒരിക്കല്‍ പോലും വര്‍ക്ക്ഔട്ട് മുടക്കിയട്ടില്ലായെന്നും ജിമ്മില്‍ പോകുമെന്നും താരം പറയുന്നു. എന്നാല്‍ മൈഗ്രേന്‍ ഉള്ള ദിവസങ്ങളില്‍ വലിയ ഭാരം എടുക്കാറില്ലെന്നും താരം പറയുന്നു. ഒരു സിനിമയില്‍ അഭിനയിക്കണം, അതിന് വേണ്ടി സിക്‌സ്പാക്ക് ഉണ്ടാക്കിയെടുക്കുന്നതല്ല ഫിറ്റ്‌നസ്.
ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പൊതുവേ തനിക്ക് താല്‍പര്യമാണെന്നും താരം പറയുന്നു. പ്രാക്ടിക്കലി താന്‍ ഒരു നിരീശ്വരവാദിയാണെന്നും സ്വയം പരിചരണമാണ് തന്റെ സത്യത്തിലുള്ള മതമെന്നും ജോണ്‍ പറഞ്ഞു. ശരീരം ആരാധനാലയമാണെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇത്രയും കാലം ശരീരം ഇത്ര കരുത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള അധ്വാനത്തിനെ ഒരിക്കലും കാണാതെ പോകരുതെന്ന് ആരാധകര്‍ പറയുന്നു. വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.