Oddly News

ചെളിയില്‍ ചാടുക, ഗുഹാമനുഷ്യരെ പ്പോലെ വേഷം കെട്ടുക ; തെക്കുകിഴ ക്കന്‍ ബ്രസീലിലെ വിചിത്ര ഉത്സവം

ലോകത്തിന്റെ പലഭാഗങ്ങളിലായി വിചിത്രമായ പലതരം വിനോദങ്ങളും ആചാരങ്ങളുമുണ്ട്. തെക്കുകിഴക്കന്‍ ബ്രസീലിലെ കടല്‍ത്തീര പട്ടണമായ പാരാറ്റിയില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് ശനിയാഴ്ച ചെളിയുത്സവത്തിനായി ഒത്തുകൂടിയത്. ബീച്ചിന് സമീപത്തെ ചെളിനിറഞ്ഞതും ആഴം കുറഞ്ഞതുമായ കുളത്തില്‍ ചാടുകയും ശരീരത്ത് ചെളിവാരി പൂശുകയും ചെളിയില്‍ കളിക്കുകയും ചെയ്തു.

ചെളി മൂടിയ കാര്‍ണിവല്‍ ആസ്വദിക്കുന്നതിനായി ശനിയാഴ്ച അനേകര്‍ ബീച്ചിലെത്തി. നാലു പതിറ്റാണ്ട് മുമ്പ് ശാന്തമായ കടല്‍ത്തീര നഗരമായ പറാട്ടിയില്‍ ആദ്യമായി തുട ങ്ങിയ ആഘോഷം ഇപ്പോള്‍ വലുതായി മാറിയിരിക്കുകയാണ്. പരാട്ടി ബീച്ചിന് മുന്നി ലുള്ള എക്കലടിഞ്ഞുകിടക്കുന്ന ആഴം കുറഞ്ഞ പ്രദേശത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വര്‍ സ്വയം എടുത്തു ചാടുകയായിരുന്നു. അതിന് ശേഷം ഇവര്‍ വഴുക്ക ലില്‍ നിന്നും എഴുന്നേറ്റ് വരും. അതിന് ശേഷം ബീച്ചില്‍ നൃത്തം കളിക്കുകയും ഗുഹാമനുഷ്യരെ പ്പോലെ ശബ്ദമുണ്ടാക്കി ബീച്ചിലെ മണലിലൂടെ മാര്‍ച്ച് ചെയ്യുകയും ചെയ്യും.

പാരാറ്റിയുടെ ടൂറിസം വെബ്സൈറ്റ് അനുസരിച്ച് ചെളിപാര്‍ട്ടിയുടെ പാരമ്പര്യം 1986 മുതലുള്ളതാണ്. ജബാക്വറ ബീച്ചിലെ കണ്ടല്‍ക്കാടുകളില്‍ കളിക്കുകയായിരുന്ന ഒരു സൗഹൃദക്കൂട്ടമാണ് ഇത് തുടങ്ങിവെച്ചത്. തങ്ങളെ ആരും തിരിച്ചറിയുന്നില്ലെന്ന് മനസ്സിലാക്കിയ അവര്‍ നഗരത്തിന്റെ ചരിത്ര കേന്ദ്രത്തിലേക്ക് നടന്ന് കോലാഹലം സൃഷ്ടിച്ചു.

അടുത്ത വര്‍ഷം ഗുഹാമനുഷ്യരെപ്പോലെ വേഷംകെട്ടാന്‍ ഒരു സംഘം ആളുകള്‍ ചെളി പുരട്ടി. അവര്‍ തലയോട്ടികളും വള്ളികളും അസ്ഥികളുമൊക്കെ കഴുത്തില്‍ തൂക്കി. അങ്ങനെയാണ് ചെളി പാര്‍ട്ടി പിറന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ഒരു പാരമ്പര്യ മായി മാറി. പക്ഷേ ഇപ്പോള്‍ നഗരത്തിന്റെ വര്‍ണ്ണാഭമായ മതിലുകളും കാറുകളും കാഴ്ചക്കാര്‍ മലിനമാക്കാതിരിക്കാന്‍ ഇവന്റിന് മുന്നോടിയായി ബോധവല്‍ക്കണം നടത്തേണ്ട സ്ഥിതിയിലാണ് സംഘാടകരും പാരാട്ടിയുടെ ടൂറിസ്റ്റ് ഓഫീസും.

Leave a Reply

Your email address will not be published. Required fields are marked *