Celebrity

സല്‍മാന്‍ഖാന്റെ മെഗാ ഫ്​ളോപ്പ് ചിത്രം, സംവിധായകന്റെ കരിയര്‍ തീര്‍ന്നു; നായിക എന്നന്നേക്കുമായി ബോളിവുഡ് വിട്ടു

‘മേനേ പ്യാര്‍ കിയ’യ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചില ഫ്‌ലോപ്പ് ചിത്രങ്ങളും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രത്തിന് ഹോളിവുഡുമായി പ്രത്യേക ബന്ധമുണ്ട്.

സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് 2007-ല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. വില്ലാര്‍ഡ് കരോള്‍ സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. ‘മേരി ഗോള്‍ഡ്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്.

2007 ഓഗസ്റ്റ് 17-നാണ് 19 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച സല്‍മാന്‍ ഖാന്റെ ‘മേരി ഗോള്‍ഡ്’ റിലീസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിനം 21 ലക്ഷം രൂപ നേടിയ ചിത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ 1.27 കോടി രൂപ മാത്രമാണ് നേടിയത്. വിദേശ ബോക്സ് ഓഫീസ് വരുമാനം ഉള്‍പ്പെടെ രണ്ട് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷന്‍.

മേരി ഗോള്‍ഡ് എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം ഹോളിവുഡ് നടി അലി ലാര്‍ട്ടര്‍ അഭിനയിച്ചിരുന്നു. ഇന്ത്യയില്‍ വന്ന് സല്‍മാനുമായി പ്രണയത്തിലാകുന്ന ഒരു അമേരിക്കന്‍ നടിയുടെ വേഷമാണ് അവര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം നിര്‍മ്മിച്ചത്.

‘മേരി ഗോള്‍ഡ്’ എന്ന ചിത്രത്തിനും മികച്ച അഭിപ്രായം ലഭിച്ചില്ല. പല നിരൂപകരും ഇതിനെ ഒരു അനാവശ്യ സിനിമ എന്ന് വിശേഷിപ്പിച്ചു. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ബോളിവുഡിനെ അമേരിക്കന്‍ റൊമാന്റിക് കോമഡിയുമായി കൂട്ടിയിണക്കാനുള്ള ശ്രമമാണ് സിനിമയില്‍ നടന്നത്.

സംവിധായകന്‍ വില്ലാര്‍ഡ് കരോള്‍ സിനിമകളുടെ സംവിധാനവും നിര്‍മ്മാണവും രചനയും ഉപേക്ഷിച്ചു, നടി എല്ലി ലാര്‍ട്ടര്‍ എന്നെന്നേക്കുമായി ബോളിവുഡ് വിട്ടു. ‘മേരി ഗോള്‍ഡ്’ അവരുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *