അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്കൂളിലാണ് പഠിച്ചത്. അവള് എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി എന്ന് വീട്ടുകാര്‍ പറഞ്ഞു. നീ വിവാഹം കഴിക്കാന്‍ ഒരാളെ കണ്ടെത്തണം അല്ലെങ്കില്‍ ഞങ്ങള്‍ കെണ്ടത്താം. പക്ഷേ എനിക്ക് അറേഞ്ച് മാര്യേജ് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് വിവാഹാലോചന വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയിരിക്കെ അമാലിനെ ചെന്നൈയില്‍ വച്ച് വീണ്ടും കാണാന്‍ ഇടയായി. തികച്ചും അപ്രതീക്ഷിതമായി അവള് ഇടിയ്ക്കിടെ എന്റെ മുന്നില്‍ വന്ന് പെടുന്നത് ഞാന്‍ ്രശദ്ധിച്ചു. മുന്‍പ് പുറത്തു വച്ച് അമാലിനെ ഞാന്‍ അതികം കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും അമാലിനെ എവിടെയെങ്കിലും വച്ച് കാണും. എന്തുകൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ കാണാന്‍ ഇടയാക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. പാര്‍ലറില്‍ പോകുമ്പോഴും സിനിമ കാണാന്‍ പോകുമ്പോഴും ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ അത് ഒരു സൈന്‍ ആയാണ് തോന്നിയത്. അങ്ങനെ ഒരിക്കല്‍ ഫേസ്ബുക്കില്‍ ഞാന്‍ അവള്‍ക്ക് മെസേജ് അയച്ചു. കുറച്ച് ദിവസം സംസാരിച്ചപ്പോള്‍ പുറത്ത് നേരിട്ട് വന്ന് കാണാം എന്ന് ഞങ്ങള്‍ തിരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് തെന്നയായിരുന്നു. എല്ലാവര്ക്കും താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ അവളെ ഒന്നുകാണാം എന്ന് വീട്ടില്‍ പറഞ്ഞു. രണ്ട് സ്കൂള്‍ സുഹൃത്തുക്കള്‍ കാപ്പികൂടിക്കാന് പോകുന്നു എന്നേ അന്ന് കരുതിയുള്ളു. അവിെട വച്ച് കണ്ട് പിറ്റേന്ന് ഞങ്ങള്‍ പോണ്ടിച്ചേരിക്ക് ഒരു യാത്ര പോയി. പക്ഷേ അത് എന്നോടവള്‍ക്ക് താല്പര്യമുണ്ടെന്ന് മനസിലായതിന് ശേഷമായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. വീട്ടകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു തങ്ങളുടെതേന്ന് ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
Related Reading
ഇണയുമായി സ്പര്‍ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന്‍ റെയിന്‍ബോ ബോവ ‘റൊണാള്‍ഡോ’ കൗതുകമായി…!
ഇണയുമായി സ്പര്‍ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്‍ട്സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില്‍ നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്‍ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്‍കിയത്. ആറടി നീളമുള്ള ബ്രസീലിയന്‍ റെയിന്‍ബോ ബോവയുടെ 14 കുഞ്ഞുങ്ങള്‍ അപൂര്‍വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ‘പാര്‍ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ Read More…
ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും ?
മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള് അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…
സല്‍മാനെ കൊല്ലാന്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍! 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാസംഘമായി ബിഷ്ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തല്‍. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സല്‍മാന്‍ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസറ്റിലായ അഞ്ചുപേര്‍ക്കെതിരേ നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ലോറന്‍സ് ബിഷ്ണോയി ഗ്യാംഗാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 18 വയസ്സില്‍ താഴെ പ്രായത്തിലുള്ള കുട്ടികളെയാണ് സല്‍മാനെ കൊല്ലാനായി നിയോഗിച്ചിരുന്നത്. ഇവര്‍ ഗ്യാംഗിന്റെ തലവന്മാരില് നിന്നുള്ള നിര്‍ദേശം വരാന്‍ Read More…