കുറുനരി എന്ന വന്യ ജീവിയെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ. ഇന്ത്യയില്‍ അധികമായി കാണപ്പെടുന്നത്, സ്വര്‍ണ കുറുനരിയെന്ന് പറയപ്പെടുന്ന കുറുനരികളാണ്. കഴിഞ്ഞ മാസം മുംബൈയിലാണ് സ്വര്‍ണ കുറുനരികളെ പറ്റിയും ഇവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമൊരു പഠനം പുറത്തിറങ്ങിയത്.
മുംബൈയില്‍ ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിസരങ്ങള്‍ , ഗൊറായ് , മനോരി തുടങ്ങിയ കണ്ടല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണകുറുനരികള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.
വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം പല നഗരങ്ങളിലും കുറുനരികളുണ്ട്. ചെന്നായ്ക്കളെക്കാള്‍ വലുപ്പം കുറവാണ്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇത് നഗരങ്ങളിലെത്തുന്നത്. ആര്‍ണോ റിവര്‍ ഡോഗ് എന്ന മൃഗത്തില്‍ നിന്നും പരിണാമം സംഭവിച്ചതായിയാണ് കരുതപ്പെടുന്നത്. 20000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ജീവിവര്‍ഗം ഇന്ത്യയില്‍ നിന്ന് വ്യാപിച്ച് തുടങ്ങിയെന്ന് കരുതുന്നു.
ഇന്ന് മെഡിറ്ററേനിയന്‍, തുര്‍ക്കി, മധ്യേഷ്യ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യത്ത് ഇവയുടെ സാന്നിധ്യമുണ്ട്. മധ്യയൂറോപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
പലതരത്തലുള്ള ആഹാരം കഴിക്കാനുള്ള ശേഷിയാണ് കുറുനരികളുടെ വ്യാപനത്തിന് കാരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവയുടെ പ്രധാന പ്രതിയോഗികള്‍ കാട്ടുപൂച്ചയെന്ന് അറിയപ്പെടുന്ന വൈല്‍ഡ് ക്യാറ്റാണ്. ഇതിന്റെ നീളമുള്ള കാലുകളും ഭാരം കുറഞ്ഞ ശരീരവുമാണ് ഭക്ഷണം തേടി ഒരുപാട് ദൂരത്തേക്ക് പോകാനായി ഇവയെ പ്രാപ്തരാക്കുന്നത്. മരുഭൂമിയില്‍ കഴിയുന്നത് ഒഴിവാക്കാറുണ്ടെങ്കിലും ഇന്ത്യയുടെ ഥാര്‍ മരുഭൂമിയില്‍ ഇവയെ കാണാം.
ചെറുമൃഗങ്ങളെ ഇവ വേട്ടയാടാറുണ്ട്. കൂടാതെ സിംഹവും പുലിയുമൊക്കെ വേട്ടയാടി അവശേഷിപ്പിച്ച് പോയ ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. ഇവയ്ക്ക് മനുഷ്യരിലേക്ക് രോഗങ്ങള്‍ പരത്താനുള്ള കഴിവുണ്ട്. വിരബാധ, പേന്‍ശല്യം, പേവിഷം എന്നിവ ഇത് പരത്തുന്നു.കൃഷി നാശമുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.