മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള റാംപുരി ക്യാമ്പ് എന്ന ജനവാസ മേഖലയിൽ ചൊവ്വാഴ്ച ഒരു പുള്ളിപ്പുലിയിറങ്ങിയത് വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് വനംവകുപ്പും പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് നടത്തിയ വൻ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇതിനെ പിടികൂടാനായത്. ഏകദേശം ഒൻപതോ പത്തോ മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലി ജനത്തിരക്കേറിയ ഈ പ്രദേശത്തെ ഒരു പാർപ്പിട സമുച്ചയത്തിനുള്ളിൽ കറങ്ങിനടക്കുന്നത് കണ്ടതോടെയാണ് നാട്ടുകാർ ഭീതിയിലായതും പിന്നീട് സ്ഥലത്തേക്ക് വൻ ജനക്കൂട്ടം തടിച്ചുകൂടിയതും. രക്ഷാപ്രവർത്തകർ പ്രദേശം വളയുന്നതും ഈ സമയം കെട്ടിടത്തിനുള്ളിൽ പുലി നടന്നുനീങ്ങുന്നതുമായ ദൃശ്യങ്ങൾ Read More…
Tag: Wildlife
മദ്രാസ് ഐഐടി ക്യാമ്പസിലെ മാനിനോട് കൊഞ്ചി പഠിതാവ്, നെറ്റിസൺസ് ഏറ്റെടുത്ത വിഡിയോ
ഐഐടി മദ്രാസ് കാമ്പസിനുള്ളിലെ മനോഹരമായ ഒരു വന്യജീവി ദൃശ്യം പങ്കുവെച്ചുകൊണ്ട് ഒരു വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പല്ലവി എന്ന വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കാമ്പസിനുള്ളിൽ സ്വൈര്യമായി വിഹരിക്കുന്ന ഒരു മാനിനെ താലോലിക്കുന്നത് കാണാം. “എംബിഎ പഠിക്കാനായി വന്നു, മ്ലാവുകളെ സുഹൃത്തുക്കളാക്കി മടങ്ങുന്നു” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളുടെ മനസ്സ് കീഴടക്കി. View this post on Instagram A post shared by @pallavi_at_iitm Read More…
മരണവാർത്ത തെറ്റ്; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജീവി സുഖമായിരിക്കുന്നു, ജോനാഥൻ ‘അലൈവ് ആൻഡ് വെൽ’
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവിയായ ജോനാഥൻ എന്ന ആമ ചത്തു എന്ന വാർത്ത വെറും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 193 വയസ്സുണ്ടെന്ന് കരുതപ്പെടുന്ന ഈ സെയ്‌ഷെൽസ് ഭീമൻ ആമയുടെ മരണവാർത്ത ബുധനാഴ്ച (2026 ഏപ്രിൽ 1) പല മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ആമയെ പരിചരിച്ചിരുന്ന വെറ്ററിനറി ഡോക്ടറുടേതെന്ന വ്യാജേനയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ തെറ്റായ വിവരം പ്രചരിപ്പിച്ചത്. എന്നാൽ ജോനാഥൻ സുഖമായിരിക്കുന്നുവെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ Read More…
കലയോ ക്രൂരതയോ? ആനയെ പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട്; വിദേശ വനിതയ്ക്കെതിരെ പ്രതിഷേധം- വീഡിയോ
കലയ്ക്ക് വേണ്ടിയായാലും വിനോദത്തിന് വേണ്ടിയായാലും മൃഗങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നത് ശരിയല്ലെന്ന ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ജയ്പൂരിലെ ഒരു ഫോട്ടോഷൂട്ട്. വിദേശിയായ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ, ജയ്പൂർ യാത്രയ്ക്കിടയിൽ ഒരു ആനയെ പൂർണ്ണമായും പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. രാജസ്ഥാനിലെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ആനകളെ കാണുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ജൂലിയയുടെ വിശദീകരണം. View this post on Instagram A post shared by Julia Buruleva Read More…
നഗരങ്ങളില്‍ താമസിക്കുന്ന വന്യമൃഗം! കാട്ടുപൂച്ച പ്രധാന പ്രതിയോഗി; അറിയാം സ്വർണ കുറുനരിയെ പറ്റി
കുറുനരി എന്ന വന്യ ജീവിയെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ. ഇന്ത്യയില്‍ അധികമായി കാണപ്പെടുന്നത്, സ്വര്‍ണ കുറുനരിയെന്ന് പറയപ്പെടുന്ന കുറുനരികളാണ്. കഴിഞ്ഞ മാസം മുംബൈയിലാണ് സ്വര്‍ണ കുറുനരികളെ പറ്റിയും ഇവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമൊരു പഠനം പുറത്തിറങ്ങിയത്. മുംബൈയില്‍ ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിസരങ്ങള്‍ , ഗൊറായ് , മനോരി തുടങ്ങിയ കണ്ടല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണകുറുനരികള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം പല നഗരങ്ങളിലും കുറുനരികളുണ്ട്. ചെന്നായ്ക്കളെക്കാള്‍ വലുപ്പം കുറവാണ്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇത് നഗരങ്ങളിലെത്തുന്നത്. ആര്‍ണോ റിവര്‍ ഡോഗ് എന്ന Read More…
കടുവേ… കമോണ്‍ട്രാ… മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; വൈറല്‍ വീഡിയോ
വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…
1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്. 2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. Read More…







