പ്രണയത്തിന്റെ വഴികള്‍ വിചിത്രവുമാണ്. എന്നാല്‍ ഭക്ഷണം എന്നത് വൈകാരികതയും ഓര്‍മ്മകളും ഒരുമയും കൂടിയാണ്. ചില ഭക്ഷണങ്ങള്‍ നമ്മുക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കാറുണ്ട്. അങ്ങനെ മനോഹരായ ഒരു ഓര്‍മ്മ വേദനയായി മാറിയ ഒരോര്‍മ്മ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് സബ്റീന എന്ന യുവതി.
രണ്ട് വര്‍ഷം മുമ്പായിരുന്നു സബ് റീനയുടെ ഭർത്താവ് ടോണി ലോകത്തോട് വിടപറഞ്ഞത്. അതിന് മുമ്പായി ടോണി അവസാനമായി ഉണ്ടാക്കിയ കറിയാണ് സബ്‌റീന കഴിഞ്ഞ 2 വര്‍ഷമായി സൂക്ഷിച്ച് വച്ചിരിയ്ക്കുന്നത്. കറി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയായിരുന്നു. ആ കറി എന്നന്നേക്കുമായി സൂക്ഷിക്കുകയെന്നതായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സബ്‌റിനയ്ക്ക് മറ്റൊരു വീട്ടിലേക്ക് മാറേണ്ടതായി വന്നു. അങ്ങനെ തീരുമാനം മാറ്റുകയായിരുന്നു.
ഭര്‍ത്താവ് ഉണ്ടാക്കിയ ഭക്ഷണവുമായി വീഡിയോയില്‍ എത്തിയ സബ്‌റീന തന്റെ ഭര്‍ത്താവ് നന്നായി ഭക്ഷണം പാകം ചെയ്യുമായിരുന്നുവെന്നും പറയുന്നു. താന്‍ എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിച്ചാല്‍ അദ്ദേഹം തനിക്കായി അത് ഉണ്ടാക്കി തന്നിരുന്നു. ഈ വീട്ടിലെ തന്റെ അവസാനത്തെ ഭക്ഷണത്തിന് ടോണിയോട് നന്ദിയും പറയുന്നു. ഈ വീഡിയോ ഇതിനോടകം 6 മില്യണിലധികം ആളുകള്‍ കണ്ടു.