Oddly News

കുഞ്ഞുങ്ങളുടെ നിലവിളി ! ജോലിക്കു കയറി 10 മിനിറ്റു കൊണ്ട് ഉപേക്ഷിച്ച് ഇറങ്ങിയോടി യുവതി

ഒരു ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ കിട്ടിയ ജോലി വെറും പത്ത് മിനുറ്റു കൊണ്ട് ഉപേക്ഷിച്ച യുവതിയുടെ വാര്‍ത്തയാമ് ശ്രദ്ധേയമാകുന്നത്. ജോലിയില്‍ പ്രവേശിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്. 32കാരിയായ സോഫി വാര്‍ഡ് ആണ് കാത്തിരുന്ന് കിട്ടിയ തന്റെ ജോലി ഉപേക്ഷിച്ചത്.

ഓസ്ട്രേലിയയില്‍ ഒരു ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോഫി പറഞ്ഞു. യുകെ സ്വദേശിയാണ് സോഫി വാര്‍ഡ്. ഓസ്ട്രേലിയയില്‍ എത്തിയശേഷം ഒരു ജോലി തേടി അലയുകയായിരുന്നു ഇവര്‍. ഈയനുഭവങ്ങളെല്ലാം സോഫി വ്യക്തമാക്കി. ഒരു ഡെകെയറിലാണ് സോഫിയ്ക്ക് ജോലി ലഭിച്ചത്. എന്നാല്‍ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ കണ്ടതോടെ സോഫി ആകെ ആശങ്കയിലായി. ജോലി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ തന്നെ സോഫി ഡെകെയറില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ജോലികള്‍ തേടി നിരവധി ഓഫീസുകളില്‍ താന്‍ കയറിയിറങ്ങിയെന്നും സോഫി പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റീടെയ്ല്‍ ഷോപ്പുകളിലും ജോലിയ്ക്കായി താന്‍ കയറിയിറങ്ങി. എന്നാല്‍ അനുകൂലമായ മറുപടി ഒരിടത്തു നിന്നും ലഭിച്ചില്ലെന്നും സോഫി പറഞ്ഞു. അങ്ങനെയാണ് കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയിലേക്ക് തിരിയാന്‍ താന്‍ തീരുമാനിച്ചതെന്നും സോഫി പറഞ്ഞു.

” ഞാന്‍ നേരത്തെ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി ചെയ്തിട്ടില്ല. ഡെകെയറിലെ ഒരു റൂമില്‍ പത്ത് കുഞ്ഞുങ്ങളെയാണ് ആദ്യ ദിവസം നോക്കേണ്ടിവന്നത്. കുഞ്ഞുങ്ങള്‍ നിലവിളിക്കുകയായിരുന്നു. അവരുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല,” സോഫി വാര്‍ഡ് പറഞ്ഞു. കഴിയ്ക്കാന്‍ കൊണ്ടു വന്ന ഭക്ഷണം പോലും എടുക്കാതെയാണ് താന്‍ അവിടെ നിന്നും ഇറങ്ങിയോടിയതെന്ന് സോഫി പറഞ്ഞു. എന്നാല്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആദ്യ ദിവസത്തെ അനുഭവത്തിലൂടെ മനസിലായെന്നും സോഫി പറഞ്ഞു.