Featured Lifestyle

105 വയസ്സ്, ആയുസ്സിന്റെ രഹസ്യം ബിയര്‍ കുടിയും ഒറ്റയ്ക്കുള്ള ജീവിതവും, വെളിപ്പെടുത്തി മുത്തശ്ശി

ജീവിതശൈലിയാണ് പലരുടെയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്.എന്നാല്‍ തന്റെ 105 ാം വയസ്സിലും പ്രസരിപ്പോടെ ജീവിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി.

ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണത്രേ ആ രഹസ്യം. 105 വയസ്സ് കാരിയായ കാത്‌ലിന്‍ ഹെന്നിങ്‌സ് തന്റെ ജന്മദിനാഘോഷവേളയിലാണ് ആയുസ്സിന്റെ കാര്യം വെളിപ്പെടുത്തിയത്. കാതലിന്‍ മുത്തശ്ശിയുടെ ജന്മദിനാഘോഷം ഇംഗ്ലണ്ടിലെ ചെല്‍റ്റനമിലുള്ള കെയര്‍ഹോമിലായിരുന്നു. ഒരു ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു.

18 ാം വയസ്സു മുതല്‍ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് കാതലിന്‍. ജ്യൂസും സപ്ലിമെന്റുമൊന്നുമില്ല തന്റെ ഈ ആയുസ്സിന്റെ രഹസ്യം തന്നെ ഈ ബിയറാണെന്ന് ഈ മുത്തശ്ശി വിശ്വസിക്കുന്നു. വീട്ടില്‍ എല്ലാവരും ഗിന്നസ് ബിയര്‍ കുടിക്കാറുണ്ടെന്നും താനിപ്പോഴും അത് കുടിക്കുന്നുവെന്നും അവര്‍ പറയുന്നു. തന്റെ ഊര്‍ജസ്വലതയുടെ രഹസ്യം തന്നെ ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്ന അയേണ്‍ ആണെന്നും കാതലിന്‍ മുത്തശ്ശി വിശ്വസിക്കുന്നു.

സിംഗിളായിരിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഇല്ലാതാകുന്നുവെന്നും മറ്റൊരു കാരണമായി അവര്‍ പറയുന്നു. കാത്‌ലിന്‍ നല്‍കുന്ന ഉപദേശം ഒരിക്കലും വിവാഹം ചെയ്യരുതെന്നാണ്. അക്കൗണ്ടന്റായാണ് കാത്‌ലിന്റെ ജോലി. വൈകുന്നേരങ്ങളില്‍ നൃത്തം ചെയ്ത് സന്തോഷം കണ്ടെത്തുന്നു.സമയം ലഭിക്കുമ്പോഴെല്ലാം യാത്രകളും പോകാറുണ്ട്.