Featured Oddly News

ഗംഗയിൽ മുങ്ങി ബിയറടി; വാരണാസിയിൽ യുവാവിനെതിരെ കേസ്, പ്രതിഷേധം- വീഡിയോ

വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ Read More…

Featured Lifestyle

105 വയസ്സ്, ആയുസ്സിന്റെ രഹസ്യം ബിയര്‍ കുടിയും ഒറ്റയ്ക്കുള്ള ജീവിതവും, വെളിപ്പെടുത്തി മുത്തശ്ശി

ജീവിതശൈലിയാണ് പലരുടെയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്.എന്നാല്‍ തന്റെ 105 ാം വയസ്സിലും പ്രസരിപ്പോടെ ജീവിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണത്രേ ആ രഹസ്യം. 105 വയസ്സ് കാരിയായ കാത്‌ലിന്‍ ഹെന്നിങ്‌സ് തന്റെ ജന്മദിനാഘോഷവേളയിലാണ് ആയുസ്സിന്റെ കാര്യം വെളിപ്പെടുത്തിയത്. കാതലിന്‍ മുത്തശ്ശിയുടെ ജന്മദിനാഘോഷം ഇംഗ്ലണ്ടിലെ ചെല്‍റ്റനമിലുള്ള കെയര്‍ഹോമിലായിരുന്നു. ഒരു ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു. 18 ാം വയസ്സു മുതല്‍ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് Read More…

Health

ഇങ്ങനെ ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന്‌ നല്ലതാണോ? ഇതുകൂടി അറിയുക

പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ കുറച്ച് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അഞ്ച്‌ ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്. ബിയറിലുള്ള പോളിഫെനോലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് Read More…

Oddly News

ബിയര്‍ കാനില്‍ നിന്നും അല്‍പം ബിയര്‍ ഗ്ലാസിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചതേയുള്ളൂ ; പിന്നെ കണ്ടത് ഇതാണ് , വീഡിയോ വൈറല്‍

ലോകമാകെ തണുപ്പിന്റെ ആധിക്യം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെല്ലാം കഠിനമാണ് തണുപ്പാണ്. ഈ രണ്ടു ധ്രുവങ്ങളിലും വര്‍ഷം മുഴുവനും വളരെ കുറവ് മാത്രമാണ് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത്. ദക്ഷിണധ്രുവത്തിലെ തണുപ്പിന്റെ കാഠിന്യം മനസിലാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ജെഫ് ക്യാപ്സ് എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ജെഫ് ക്യാപ്സ് ഒരു വിന്റര്‍ ജാക്കറ്റ് ധരിച്ച് ദക്ഷിണധ്രുവത്തിലൂടെ നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇപ്പോള്‍ ദക്ഷിണധ്രുവത്തില്‍ -84 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ -64 ഡിഗ്രി സെല്‍ഷ്യസാണ് Read More…

Lifestyle

ബിയർ കഴിക്കാറുണ്ടോ? മിതമായ അളവില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷകരമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണ് ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുകയും പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മാനസികോല്ലാസത്തില്‍ വരെ Read More…