mammutty-yusafali in Landon
Featured Lifestyle

മമ്മൂട്ടിയെ ഒപ്പമിരുത്തി ലണ്ടനില്‍ റോള്‍സ് റോയിസ് ഓടിച്ച് യൂസഫ് അലി

വ്യവസായി എം.എ യൂസഫ് അലി ഓടിക്കുന്ന റോള്‍സ് റോയിസിന്റെ മുന്‍സിറ്റിലിരുന്നു യാത്ര ചെയ്യുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്. ലണ്ടനിലെ പ്രസിദ്ധമായ ന്യൂ ബോണ്ട് സ്ട്രീറ്റില്‍ വച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. യുകെ മാഞ്ചസ്‌ററ്റില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും.

ലണ്ടനില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതാണ് എം.എ യൂസഫ് അലി. ഇരുവരും ദി ഈസ്റ്റ് ഇന്ത്യ കമ്പനി, ലണ്ടന്‍ എന്നിങ്ങനെ ബോര്‍ഡുകളുള്ള കെട്ടിടത്തിന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ മാത്രമല്ല ഇരുവരും ഒരുമിച്ച് നടക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

https://www.youtube.com/watch?v=HwVZRaRXnro&t=3s