Crime

കരിയറില്‍ 11 തവണ സസ്‌പെന്‍ഷന്‍; ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ SIയെപോലീസില്‍ നിന്നും പുറത്താക്കി

ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്.

എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ശുപാര്‍ശ യുടെ അടിസ്ഥാനത്തില്‍ ഐജി ബറേലി ഖാന്റെ പോലീസ് സേവനം അവസാനിപ്പിച്ചു. അഴിമതി, കാര്യക്ഷമതയില്ലായ്മ, അണികള്‍ക്കുള്ളിലെ അലംഭാവം എന്നിവയെ കുറിച്ചു ള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് സേന സ്വീകരിക്കുന്ന നടപടി യുടെ ഭാഗമായിട്ടാണ് ഇസ്രത്ത് അലിഖാന് പണി കിട്ടിയത്. 50 വയസും അതില്‍ കൂടുതലുമുള്ള ഉദ്യോഗസ്ഥരില്‍ ജോലിയില്‍ അശ്രദ്ധ കാട്ടുന്നവരും ഡ്യൂട്ടിക്ക് യോഗ്യരല്ലെന്ന് കരുതുന്നവരേയും നിര്‍ബന്ധിത വിരമിക്കലിന് വിധേയരാക്കും.

മോശം ട്രാക്ക് റെക്കോഡുള്ള ഒരു സബ് ഇന്‍സ്‌പെക്ടറായിരുന്നു ഇസ്രത്ത് അലി ഖാന്‍. ഈ നടപടി പോലീസ് വകുപ്പില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പോലീസ് ഉന്നതോദ്യോഗസ്ഥര്‍ ഇന്‍സ്‌പെക്ടര്‍ ഇസ്രത്ത് അലിക്ക് പലതവണ മുന്നറിയിപ്പ് നല്‍കി യിട്ടും ഇസ്രത്ത് അലി ഖാന്റെ പ്രൊഫഷണല്‍ പെരുമാറ്റം മെച്ചപ്പെട്ടില്ല. ഇക്കാലയള വില്‍ ശമ്പളം മൂന്ന് തവണ വെട്ടിക്കുറച്ചു. പതിനൊന്ന് തവണ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതോടെ വിരമിച്ചു കൊള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇസ്രത്ത് അലി ഖാനെതിരെ സ്വീകരിച്ച നടപടിയെ തുടര്‍ന്ന് വകുപ്പിലെ അഴിമതി ക്കാരും കുഴപ്പക്കാരുമായ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയുണ്ട്. മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.