മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വരവിനുശേഷം അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ടീം ഇന്ത്യയുടെ പോരാട്ടങ്ങള്‍ ബോര്‍ഡിന് അത്ര നന്നായി പോയിട്ടില്ല. ഫോമിലെ തകര്‍ച്ചയ്ക്കിടയിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ നിലനിന്നിരുന്ന ചില നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി ദിനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന ഫിറ്റ്നസ് ടെസ്റ്റുകളുടെ പഴയ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കളിക്കാരുടെ ജോലിഭാരവും യാത്രയുടെ ആവൃത്തിയും കണക്കിലെടുത്ത് നിര്‍ബന്ധിത യോ-യോ ഫിറ്റ്‌നസ് ടെസ്റ്റ് നിയമം തിരികെ കൊണ്ടുവരാന്‍ നോക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
കഠിനമായ ഷെഡ്യൂള്‍ കാരണം പരിക്കുകള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിന് പകരം തിരഞ്ഞെടുക്കാനുള്ള ഫിറ്റ്‌നസ് മാനദണ്ഡത്തിലേക്ക് മടങ്ങാന്‍ ബിസിസി ഐ മെഡിക്കല്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കുകളുടെ എണ്ണം കുറയ്ക്കുന്ന തിന് മുന്‍ മാനേജ്മെന്റ് യോ-യോ ടെസ്റ്റ് മാന്‍ഡേറ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഒരു യു-ടേണ്‍ ഉണ്ടായേക്കാം.
ബോര്‍ഡ് പരിക്ക് തടയുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ചില കളിക്കാര്‍ നിസ്സാരമായി എടുത്തു. ഇതാണ് ഒരു നിശ്ചിത ഫിറ്റ്‌നസ് ലെവല്‍ മാനദണ്ഡം വീണ്ടും അവതരിപ്പി ക്കേണ്ടി വന്നത്. കളിക്കാരുടെ കുടുംബാംഗങ്ങളുടെയും ഭാര്യമാരുടെയും താമസം നിയന്ത്രിക്കുന്നതിനൊപ്പം ടീമിന്റെ പ്രവര്‍ത്തനരീതിയില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.