Lifestyle

വിവാഹ ജീവിതത്തില്‍ വിള്ളല്‍ വീഴാനായി ചിലപ്പോള്‍ ഇതും കാരണമാകാം

കാലങ്ങളായി നീണ്ട് നിന്ന വിവാഹം ബന്ധം പലരും വേര്‍പ്പെടുത്തുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ കൂടുതലായി കേള്‍ക്കാറുണ്ട്. ചിലര്‍ ദീര്‍ഘനാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷമായിരിക്കാം, വിവാഹം ബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ ചിലര്‍ ഒരു വിധത്തിലും പൊരുത്തപ്പെട്ട് പോകാറില്ല. അപ്പോഴാണ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. എത്ര ശ്രമിച്ചിട്ടും എന്ത് കൊണ്ട് ഇത്തരത്തിലുള്ള പൊരുത്ത കേടുകള്‍ സംഭവിക്കുന്നു.

ഒത്തിരി വര്‍ഷമായി പരസ്പരം നന്നായി അറിയുന്ന ദമ്പതികള്‍പോലും വേര്‍പിരിയുന്നു. വികാരങ്ങളെ അടക്കി വയ്ക്കുക, ആശയവിനിമയം നടത്താന്‍ കഴിയാതെ വരിക , പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ കഴിയാതെ വരിക തുടങ്ങി പല കാരണങ്ങള്‍ മൂലം വിവാഹ ബന്ധം തകരാറുണ്ട്. എന്നാല്‍ സൈലന്റായി വിവാഹ ബന്ധത്തെ തകര്‍ക്കുന്ന ചില കാരണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ അത് സംസാരിച്ച് തീര്‍ക്കുകയോ അല്ലെങ്കില്‍ അത് സംസാരിക്കാതിരിക്കുകയോ ചെയ്യുന്നത് വലിയ അബദ്ധമാണ്. പങ്കാളിയെ വേദനിപ്പിക്കും എന്ന കാരണത്താല്‍ പങ്കാളിയോട് സംസാരിക്കാതിരിക്കുന്നത് പലപ്പോഴും വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. പതിവായി പരസ്പരം വിഷമങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം പങ്കുവെയ്ക്കാനായി ശ്രമിക്കുക.
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം രണ്ട് പേരും വൈകാരികമായും അല്ലാതെയും ഒരുപോലെ പെരുമാറുന്നതാണ്. ചില സമയത്ത് ഒരു പങ്കാളി അധികം വൈകാരികമായി പക്വതയുള്ളവരായി മാറുന്നത് കാണാം. ഒരാള്‍ മാത്രം തുടര്‍ച്ചയായി ഇത്തരത്തില്‍ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നവരാകുമ്പോള്‍ അത് പലപ്പോഴും വര്‍ഷങ്ങള്‍ കഴിയും തോറും പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

രണ്ട് പേരും പരസ്പരം മാനസിക പിന്തുണ നല്‍കേണ്ടത് വളരെ പ്രധാനമാണ്. പങ്കാളിയുമായി ഒരു മികച്ച കംഫര്‍ട്ട് സോണില്‍ നിലനില്‍ക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ അമിതമായ ഇത്തരം മനസുഖം ചിലപ്പോള്‍ ബോറിങ്ങായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ലൈംഗിക അടുപ്പത്തില്‍ പോലും പുതുമ കണ്ടെത്താന്‍ ശ്രമിക്കണം. ബന്ധങ്ങളില്‍ പുതുമ കൊണ്ടുവരാനായി ശ്രമിക്കുക. ഒരുമിച്ച് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക. പുതിയ സ്ഥലങ്ങളില്‍ പോവുക. പരസ്പരം പുതിയ കഴിവുകള്‍ പഠിക്കുകയോ അതാത് മേഖലകളില്‍ അറിവ് പങ്കിടുകയോ ചെയ്യുന്നത് നല്ലതായിരിക്കും.

കുടുംബജീവിതത്തില്‍ ഒരു പങ്കാളിയ്ക്ക് മാത്രം ചില സന്ദര്‍ഭങ്ങള്‍ പ്രധാനമായ മാറ്റം കൊണ്ടുവരേണ്ടി വരുന്നത് ചിലപ്പോള്‍ മടുപ്പിക്കുന്നതാവും. ഇരുവരും ചേര്‍ന്ന് കൊണ്ട് ഇതിലൊരു മാറ്റം കണ്ടെത്താനായി ശ്രമിക്കുക.ഭാവിയെക്കുറിച്ച് സംസാരിക്കുക, ഒരുമിച്ചുള്ള നിങ്ങളുടെ ഭാവിയെക്കുറിച്ചും ചര്‍ച്ച ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *