Oddly News

ന്യൂജന്‍ ആകാനായി ടാറ്റു മതിയാകുന്നില്ല, ‘നാവു പിളർത്തി’ യുവാക്കള്‍; ഞെട്ടല്‍

ന്യൂജൻ ആകാനായി എന്തൊക്കെ ചെയ്താലും മതിയാകാത്ത ഒരു കൂട്ടം ആളുകളുണ്ട്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകളും വസ്ത്രധാരണവുമൊക്കെക്കഴിഞ്ഞ് ശരീരത്തിന്റെ എവിടെയൊക്കെ ടാറ്റുു കുത്താമോ അവിടെയെല്ലാം കുത്തി. എന്നിട്ടും പോരാ, കുറച്ചുകൂടല ശ്രദ്ധ കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന ചിന്തയാണ് ഒരു ചെറുപ്പക്കാരനെ നേരെ ഈ ടാറ്റൂ സെൻട്രലിലേയ്ക്ക് നയിച്ചത്.

അവിടെ പോയി നാവു തന്നെ പിളർത്തിയെടുത്തു നമ്മുടെ ന്യൂജെന്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളര്‍ത്തല്‍’ നടത്തിയിരുന്ന ഹരിഹരൻ എന്ന ആളെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ അണ്ണാശാലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തിവന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പോലീസ് പിടിയിലായത് .

ഇതോടെയാണ് ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്ന് വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവ് പിളർത്തലിന് വിധേയരായിട്ടുള്ളതെന്ന വിവരം പുറത്തുവന്നത്. ആര്‍ക്കും നടത്താവുന്നതാണോ സര്‍ജറി എന്നാണ് ഈ വീഡിയോ പങ്കുവച്ച ജെയിംസ് സ്റ്റാന്‍ലി എന്നയാള്‍ ചോദിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഇത് അനുവദിക്കു​മോ എന്ന ​ചോദ്യവും അദ്ദേഹവും ഉയര്‍ത്തുന്നു.

ഇതിന്റെ വീഡിയോയും എക്സിലൂടെ പ്രചരിക്കുന്നുണ്ട് ശസ്ത്രക്രിയയ്ക്ക് സമാനമായ സജ്ജീകരണങ്ങൾ പാര്‍ലറില്‍ ഒരുക്കിയാണ് ഇവർ നാവ് പിളർത്തൽ നടത്തിയിരുന്നത് . ഇതിന്റെ ദൃശ്യങ്ങര്‍ പുറത്തുവന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.