കാപ്പി ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ദിവസവും ഇടയ്ക്കിടയ്ക്ക് കാപ്പി കുടിയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ലൈംഗികതയും കാപ്പിയും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പുരുഷന്മാര് ദിവസവും രണ്ടു കപ്പു കാപ്പി വീതം കുടിക്കുന്നത് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
അമേരിക്കന്‍ സൊസൈറ്റി ഓഫ് റീ പ്രൊഡക്ടീവ് മെഡിസിന് ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഇവരുടെ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ഇങ്ങനെ ഒരു പഠനം അവതരിപ്പിച്ചത്. ഇത്തവണ കണ്ടെത്തിയ പഠനഫലം മുന്‍കാലങ്ങളില്‍ കണ്ടെത്തിയതില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു എന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു. ചായയും കാപ്പിയും കുടിക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ദോഷകരമായി ബാധിക്കുമെന്നു മുമ്പ് ഒരു പഠനത്തില്‍ കണ്ടെത്തിരുന്നു.
ലൈംഗികബന്ധത്തിന് ഒരാഴ്ച മുന്‍പ് പുരുഷന്മാര് ദിവസവും രണ്ടു കപ്പു കാപ്പി വീതം കുടിക്കുന്നത് ഗര്‍ഭധാരണ സാധ്യത സാധാരണയില്‍ നിന്നും രണ്ട് ഇരട്ടിവര്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം ഓവുലേഷന് പിരീഡിനു മുന്‍പും ശേഷവും സ്ത്രീകള്‍ മദ്യപിക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഈ പഠനറിപ്പോര്‍ട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം നിരീക്ഷിച്ചു കൊണ്ട് ഡോക്ടര്‍ സുന്നി മുംഫോര്ഡ് പറഞ്ഞു