മാലിന്യ സംസ്കരണത്തിന്റെ പല രാജ്യത്തും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. ദിനംപ്രതി ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ സംസ്കരിക്കുന്നതില്‍ പിഴവ് വരാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് കേരളവും സാക്ഷ്യം വഹിച്ചട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ചപ്പോള്‍ കൊച്ചി നഗരം പുകയില്‍ മൂടിയിരുന്നു. അതിന് പുറമേ വീടുകളിലെ മാലിന്യശേഖരണവും താറുമാറായി.
എന്നാല്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ ലോകം തന്നെ മാതൃകയാക്കേണ്ടത് സിംഗപൂരിനെയാണ്. രാജ്യത്ത് ഒരോ ദിവസവും ഉണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന സംവിധാനങ്ങള്‍ അവിടെയുണ്ട്. ഇതുസംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവ സംസ്കരണത്തിനുശേഷം പുനരുപയോഗിക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
മാലിന്യം കുറയ്ക്കുക, പുന:രുല്പാദിപ്പിക്കുക, പുനരുപയോഗിക്കുക എന്നതാണ് സിംഗപ്പൂരിന്റെ ലക്ഷ്യം. 2000 ട്രക്ക് മാലിന്യമാണ് ഒരു ദിവസം സിംഗപ്പൂരില്‍ ശേഖരിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് പല സംസ്കരണ പ്ലാന്റുകളിലേക്ക് കൊണ്ടുപോകും. പിന്നീട് അവിടെ വെച്ച് ഇവയെ പല രീതിയിലേക്ക് മാറ്റുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് മാലിന്യങ്ങൾ കത്തിക്കുന്നു. ഉത്പാദിപ്പിക്കുന്ന പുക പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാൻ സൂക്ഷ്മമായി ഫിൽട്ടർ ചെയ്യുന്നു, അതേസമയം ചാരം സിമന്റുമായി കലർത്തി പരിസ്ഥിതി സൗഹൃദ ഇഷ്ടികകൾ ഉണ്ടാക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന ജനങ്ങള്‍ക്ക് തന്നെ ഇത് നല്‍കുന്നുമുണ്ട്.
പ്ലാസ്റ്റിക് സംസ്കരിച്ച് പരമ്പരാഗത ബിറ്റുമിന്‍ പകരം ഒരു മെറ്റീരിയൽ വികസിപ്പിച്ചെടുത്തു. ഇത് ഉപയോഗിച്ച് റോഡുകളും മറ്റും നിര്‍മിക്കുന്നു.