Oddly News

പുതിയ അഡ്മിഷൻ ആണോ?.. അപ്രതീക്ഷിതമായി ക്ലാസ്സിൽ കയറി വന്ന പാമ്പ്‌: വൈറലായി വീഡിയോ

ക്ലാസ് റൂം തമാശകൾ പലതും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ നിരവധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒറ്റ വ്യത്യാസം മാത്രം. ഈ വീഡിയോ അത്ര രസകരമല്ല കാണാൻ എന്നതാണ്.

അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എയർ കണ്ടീഷനിംഗ് വെന്‍റിലൂടെ ഒരു പാമ്പ് ക്ലാസിലേക്ക് കയറി വരുന്നു. ഇതിന്റെ വീഡിയോയാണിപ്പോൾ പ്രചരിക്കുന്നത്. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതോടെ അധ്യാപകനും വിദ്യാർത്ഥികളും പരിഭ്രാന്തരായി. അവർ പേടിച്ച് നിലവിളിക്കുകയും ക്ലാസ് റൂമുകളിൽ ഓടി നടക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. പാമ്പ് എയർ കണ്ടീഷനിംഗ് വെന്‍റിലൂടെ കടന്ന് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

പാമ്പ് നാക്ക് വെളിയിലേക്കിട്ട് ശബ്ദം പുറപ്പെടുവിക്കുന്നതു കൂടി കേട്ടതോടെ എല്ലാവർക്കും ഭയമായി. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച്‌ പാമ്പിനെ അവിടെ നിന്നും മാറ്റിയെന്നാണ് പിന്നീട് വരുന്ന റിപ്പോർട്ടുകൾ.