Crime

കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?

കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ ഏദന്‍ കാര്‍ഡ്‌സും സാവന്ന റോബര്‍ട്ട്‌സും കരുതിയിരുന്നത്. ജൂണ്‍ 15ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇരട്ട സഹോദരന്‍ അരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോകുമ്പോള്‍ ഏദനും സാവന്നയും കുഞ്ഞായ ലിയോണ്‍ കാഡ്‌സിനെ നിക്കോളിനെ ഏല്‍പ്പിച്ചിട്ടായിരുന്നു പോയത്. എന്നാല്‍ ഇവര്‍ പോയി കഴിഞ്ഞപ്പോള്‍ കുഞ്ഞ് തൊട്ടിലില്‍ നിന്നും താഴെവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് നിക്കോള്‍ 911 ല്‍ വിളിച്ചറിയിക്കുകയായിരുന്നു.

കുഞ്ഞ് പിന്നീട് മരിച്ചുപോയി. ഇപ്പോള്‍ ലിയോണിന്റെ ഇരട്ടസഹോദരന്‍ അരിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതും നിക്കോണ്‍ വിഴ്‌സിയാണെന്ന് സംശയിക്കപ്പെടുകയാണ്. കുഞ്ഞുങ്ങള്‍ പീഡനത്തിന് ഇരയായതായി രണ്ടു കുട്ടികളെയും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. രണ്ടു കുഞ്ഞുങ്ങളുടെയും ജനനേന്ദ്രിയത്തിലാണ് പരിക്കേറ്റിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഇനി സെപ്തംബറിലാണ് കേസ് വിളിക്കുക. ഇവര്‍ ചെയ്തത് കൊടും ക്രൂരതയാണെന്നും ഇവര്‍ക്ക് 100 ശതമാനം വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.