Celebrity

സിനിമാനടന്റെ മകനാണെന്നത് മറച്ചുവെച്ചു ; ഫാക്ടറിയില്‍ ജോലി ചെയ്തു ; ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരം

നിത്യഹരിത നടന്‍ ശിവകുമാറിന്റെ മകനാണെങ്കിലും, സ്വന്തം കഠിനാധ്വാനത്തിലൂടെ സൂപ്പര്‍താരമായി മാറിയയാളാണ് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള സൂര്യ. എന്നാല്‍ ഒരിക്കലും സിനിമ സ്വപ്നങ്ങളില്‍ പോലയുമില്ലായിരുന്ന ആളാണ് അദ്ദേഹമെന്ന് എത്രപേര്‍ക്കറിയാം.
സിനിമയില്‍ ചേരാന്‍ ആദ്യം ഒരു താല്‍പര്യവും ഉണ്ടായിരുന്നയാളല്ല സൂര്യ. താന്‍ സിനിമാതാരത്തിന്റെ മകനാണെന്നത് മറച്ചുവെച്ച് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുക പോലും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബികോം ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, സൂര്യ ശിവകുമാറിന്റെ മകനാണെന്ന് മറച്ചുവെച്ച് ആറ് മാസത്തോളം തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിട്ടുണ്ട്.
സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു ആത്മവിശ്വാസവും ഇല്ലാതിരുന്നതിനാല്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചതായി സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും 1997 ല്‍ നേര്‍ക്ക്നേര്‍ എന്ന അരങ്ങേറ്റചിത്രം വന്‍ഹിറ്റായതോടെ സൂര്യയുടെ വിധി മാറിമറിയുകയായിരുന്നു. ആദ്യം അഭിനയത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലാതിരുന്നയാള്‍ പിന്നീട് തമിഴിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി.
നിലവില്‍, സൂര്യ തന്റെ വരാനിരിക്കുന്ന പാന്‍-ഇന്ത്യന്‍ റിലീസായ കങ്കുവയുടെ അണിയറയിലാണ്. 2024 ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്തുന്ന സിനിമ 38 ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്്. ഈ ഫാന്റസി ത്രില്ലറില്‍ താരം ഏഴ് വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 12-ന്, കങ്കുവയുടെ നിര്‍മ്മാതാക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലര്‍ പുറത്തിറക്കി.