Celebrity

അനന്യ പാണ്ഡേയുമായി ഡേറ്റിംഗിലെന്ന് സൂചന ; വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ?

ബോളിവുഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ? ബോളിവുഡിലെ ഹോട്ട് സുന്ദരി അനന്യപാണ്ഡേയുമായി ഏറ്റവും പുതിയതായി ഡേറ്റിംഗ് നടത്തുന്നതായി കേള്‍ക്കുന്ന മുന്‍ മോഡലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി കണ്ടെത്തിയ യുവ സുന്ദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കുടുംബം ആതിഥേയത്വം വഹിച്ച ഒരു ക്രൂയിസ് പാര്‍ട്ടിയില്‍ വച്ച് വാക്കറെ കണ്ടുമുട്ടിയതിന് ശേഷം നടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഭവത്തിനുശേഷം, തുടര്‍ന്നുള്ള പരിപാടികളില്‍ വാക്കറിനെ ‘തന്റെ പങ്കാളി’ എന്നാണ് അനന്യ പരിചയപ്പെടുത്തുന്നത്. ഇതിന് പുറമേ ‘എ ഡബ്ള്യൂ’ തങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങളുള്ള ഒരു മനോഹരമായ പെന്‍ഡന്റ് അനന്യ ധരിച്ചിരിക്കുന്നതും കണ്ടു.

അനന്യയും വാക്കറും ഇപ്പോള്‍ പരസ്പരം നല്ല സൗഹൃദം വളര്‍ത്തിയെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വാക്കര്‍ ജാംനഗര്‍ ആസ്ഥാനമാക്കി വന്റാ മൃഗ പാര്‍ക്കില്‍ ജോലി ചെയ്യുന്നു. അടുത്തിടെയാണ് അനന്യ പാണ്ഡെ ആദിത്യ റോയ് കപൂറുമായി വേര്‍പിരിഞ്ഞത്. ആരാധകരുടെ ഇഷ്ടപ്പെട്ട ജോഡികള്‍ മാര്‍ച്ചിലായിരുന്നു തങ്ങളുടെ ബന്ധം അവസാനിപ്പിച്ചത്. സൗഹൃദം തുടരുമെന്നാണ് സൂചന.
വര്‍ക്ക് ഫ്രണ്ടില്‍, അനന്യ പാണ്ഡെ കോള്‍ മീ ബേ എന്ന വെബ് സീരീസില്‍ പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ്. വീര്‍ ദാസ്, ഗുര്‍ഫത്തേ പിര്‍സാദ, വരുണ്‍ സൂദ്, വിഹാന്‍ സമത്, മുസ്‌ക്കാന്‍ ജാഫെരി, നിഹാരിക ലൈറ ദത്ത്, ലിസ മിശ്ര, മിനി മാത്തൂര്‍ എന്നിവരും ഷോയില്‍ പങ്കെടുക്കും. വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന സിറ്റിആര്‍എല്‍ എന്ന ചിത്രത്തിലാണ് അനന്യ പ്രത്യക്ഷപ്പെടുന്നത്.