Movie News

സിനിമാസംഘടനയുടെ 12 കോടി ദുരുപയോഗം ചെയ്തു ; തമിഴ്‌നടന്‍ വിശാലിനെതിരേ ആരോപണം

സിനിമാസംഘടനയുമായി ബന്ധപ്പെട്ട് തമിഴ്‌നടന്‍ വിശാലിനെതിരേ സാമ്പത്തിക ദുരുപയോഗ ആരോപണം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ 12 കോടി രൂപയുടെ ഫണ്ട് താരം നഷ്ടമാക്കിയതായിട്ടാണ് ആരോപണം. തമിഴ് ഫില്‍ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ഇരുന്നപ്പോള്‍ തങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായിട്ടാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളോടും സാങ്കേതിക വിദഗ്ധരോടും അവരുമായി കൂടിയാലോചിക്കാന്‍ സംഘടന തയ്യാറാക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരായ പരാതിക്കും ആരോപണത്തിനു മറുപടിയുമായി വിശാല്‍ രംഗത്ത് വന്നു. താന്‍ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിനിമയില്‍ തുടരുമെന്നും നടന്‍ വിശാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

ഇത് നിങ്ങളുടെ ടീമിലെ ‘മിസ്റ്റര്‍ കതിരേശന്‍’ ഉള്‍പ്പെടുന്ന ഒരു കൂട്ടായ തീരുമാനമാണെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പഴയ ബുദ്ധിമുട്ടുന്ന അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചതായി നടന്‍ പറഞ്ഞു. വിദ്യാഭ്യാസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, അടിസ്ഥാന ക്ഷേമം എന്നിവ ഉള്‍പ്പെടെയുള്ള കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കാര്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നും പറഞ്ഞു.താന്‍ സിനിമകള്‍ ചെയ്യുന്നത് തുടരുമെന്നും തടയാമെങ്കില്‍ തടഞ്ഞോളാനും പറഞ്ഞു.

ഹരി സംവിധാനം ചെയ്ത ‘രത്‌നം’ എന്ന ചിത്രത്തിലാണ് വിശാല്‍ അവസാനമായി അഭിനയിച്ചത്. സമ്മിശ്ര നിരൂപണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ‘തുപ്പരിവാളന്‍ 2’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം ഇപ്പോള്‍. ക്രിയേറ്റീവ് ഡിഫറന്‍സ് മൂലമുള്ള തെറ്റിദ്ധാരണയെ തുടര്‍ന്ന്, ചിത്രം സ്വയം സംവിധാനം ചെയ്യാനും തമിഴ് സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനും താരം തീരുമാനിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.