Celebrity Featured

അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീന്‍ മുട്ട, മീന്‍മീനിന്റെ ആയുസ്സ് നൂറ് വര്‍ഷം വരെ

അത്യാഢംബരമായ കല്യാണമായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തു. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ വിലപ്പിടിപ്പുള്ള വ്യത്യസ്തവും അപൂര്‍വവുമായ ഭക്ഷണങ്ങളായിരുന്നു കല്യാണത്തിനുണ്ടായിരുന്നത്.

കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍. ഏകദേശം 100 വര്‍ഷംവരെ ജീവിക്കുന്ന ഈ മത്സ്യത്തിന് 450 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ മുട്ടയ്ക്ക് വളരെ അധികം വിലയാണ്. ഇതില്‍ ഏറ്റവും കൂടിയവില കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 രൂപ വരെയാണ് വില. പെണ്‍മത്സ്യങ്ങളാണ് മുട്ടയിടുന്നത്. ഇവ എണ്ണത്തില്‍ വളരെ കുറവായതുകൊണ്ടാണ് ഇത്രയും വില കൂടാന്‍ കാരണം. പെണ്‍മത്സ്യങ്ങള്‍ പൂര്‍ണമായ വളര്‍ച്ചയെത്തുന്നതിനായി ഏകദേശം 8 മുതല്‍ 20 വര്‍ഷം വരെ വേണ്ടിവന്നേക്കും.

റിയലിസ്റ്റിക് ഫ്രൂട് കേക്കും അംബാനികല്യാണത്തിനുണ്ടായിരുന്നു. പഴങ്ങളുടെ ആകൃതിയിലാണ് ഹൈപ്പർ റിയലിസ്റ്റിക് കേക്ക് ഫ്രൂട്സ് തയാറാക്കിയെടുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ച സെന്‍ട്രല്‍ റസ്റ്ററന്റാണ് അംബാനി കല്യാണത്തിന്റെ സസ്യാഹാര വിഭവങ്ങള്‍ തയ്യാറാക്കിയത്. പെറുവിലെ ഷെഫ് വിർജിലിയോ മാർട്ടിനെസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റസ്റ്ററന്റ്.