Crime

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മില്‍ വഴക്ക് ; 59 കാരന്‍ അനുജന്‍ 65 കാരന്‍ ചേട്ടന്റെ തലയറുത്ത് എറിഞ്ഞു

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അനുജന്‍ ജേഷ്ഠന്റെ തല അറുത്തെടുത്ത് ബാല്‍ക്കെണിയില്‍ നിന്നും തെരുവിലേക്ക് എറിഞ്ഞു. ഇറ്റലിയിലെ നേപ്പിള്‍സില്‍ ഉണ്ടായ സംഭവത്തില്‍ 65 കഴിഞ്ഞ മൂത്തയാള്‍ ആനിബെല്‍ ആണ് കൊല്ലപ്പെട്ടത്. നേപ്പിള്‍സില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ചെറിയ പട്ടണമായ പന്നാറാനിലാണ് സംഭവം. 59 കാരന്‍ അനുജന്‍ ബെനീറ്റോയെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ടുപേരും താമസിക്കുന്നത് ഒരു വീട്ടിലാണ്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ കേള്‍ക്കുന്ന തരത്തില്‍ ഉച്ചത്തിലുള്ള തര്‍ക്കം നടന്നിരുന്നെങ്കിലും എന്താണ് ഇവര്‍ പറഞ്ഞിരുന്നതെന്ന് വ്യക്തമല്ല. പക്ഷേ വഴക്ക് ബെനിറ്റോ സഹോദരനെ ക്രൂരമായി ആക്രമിക്കുന്ന ഘട്ടത്തിലെത്തി.

പോലീസ് വീട്ടിലെത്തിയപ്പോള്‍ കുത്തേറ്റ് മുറിവുകളാല്‍ നിറഞ്ഞ ആനിബേലിന്റെ തലയില്ലാത്ത ശരീരം കണ്ടെത്തി. ബനീറ്റോ പോലീസിന് കീഴടങ്ങുകയും ചെയ്തു. റോമില്‍ നിന്ന് മടങ്ങിയെത്തിയ ആനിബേല്‍ അടുത്തിടെ വിരമിച്ചിരുന്നു. അനബെലിന്റെ ഭാര്യയും മരിച്ചതോടെ തനിച്ചായിപ്പോയ സഹോദരങ്ങള്‍ പരസ്പരം അസന്തുഷ്ടരായി ജീവിക്കുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരുവില്‍ ആനിബാലിന്റെ തല കാണുന്നതുവരെ ഇവര്‍തമ്മിലുള്ള വിഷയം അല്‍പ്പം കടത്തുതായിരുന്നെന്ന് അയല്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. ഇറ്റാലിയന്‍ പോലീസ് കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിന് സഹോദരങ്ങളുടെ സുഹൃത്തുക്കളുമായും പരിചയക്കാരുമായും സംസാരിക്കുകയാണ്. ഒറ്റരാത്രികൊണ്ട് ബെനിറ്റോയോട് സംസാരിച്ചതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോയി.