Myth and Reality

തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…

കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ്‌ ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം.

ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാഹരമായി കണക്കാക്കുന്നുണ്ട്. അതിനാല്‍ ചില ആളുകള്‍ക്ക് ഇത് കഴിക്കുമ്പോല്‍ ഗ്യാസ് ദഹനപ്രശ്‌നങ്ങള്‍, വയറ്റില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെടാറുണ്ട്.

ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കും. മീന്‍ കടലില്‍ നിന്നുള്ള പ്രോട്ടീനാണ്. പാല്‍ ഫെര്‍മെന്‍റ് ചെയ്താണ് തൈര് ഉണ്ടാകുന്നത്. പാല്‍ ഫെര്‍മെന്റ് ചെയ്തതുമാണ്. ഇവ രണ്ടും മിക്‌സ് ചെയ്യുന്ന സമയത്ത് ഫിഷ് അലര്‍ജി ഉള്ളവരുടെ ശരീര താപനിലയില്‍ വ്യത്യാസം വരുന്നു. ചിലരിലാവട്ടെ നേത്രപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണവുമാകും. തൈരും മത്സ്യമാംസങ്ങളും ഒരുമിച്ച് പാചകം ചെയ്യുമ്പോൾ തൈരിന്റെ ഗുണം ലഭിക്കില്ല. കാരണം തൈരിലെ നല്ല ബാക്ടീരിയ 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചത്തുപോകും. എന്നാല്‍, ഇങ്ങനെ ചേര്‍ക്കുമ്പോള്‍ മാംസം കൂടുതല്‍ മൃദുവാകും . ലാക്ടോസ് ഇന്‍ടോളറന്‍സും ഫിഷ്‌ അലര്‍ജിയും ഇല്ലാത്തവര്‍ക്ക് ഇത് അത്ര പ്രശ്നമാകാറില്ല.