Oddly News

മതിലില്‍ചാരി മൊബൈല്‍ ഫോണില്‍ മതിമറന്നു യുവതിയെ കുത്തിമറിച്ചിട്ട് ചവിട്ടികൂട്ടി കാളക്കൂറ്റന്‍

മൃഗങ്ങളുടെ കുറുമ്പുകളും കുസൃതികളും ആക്രമണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ക്രൂദ്ധനായി ഓടിവരുന്ന ഒരു കാളക്കൂറ്റന്‍ റോഡിന്റെ വളവില്‍ അടിതെറ്റി വീളുന്നതാണ് ആദ്യ കാഴ്ച.

എന്നാല്‍ ഇതൊന്നും യുവതി അറിയുന്നതേയില്ല. കാളക്കൂറ്റന്‍ അവിടെനിന്ന് പിടഞ്ഞെഴുനേല്‍ക്കുമ്പോഴാണ് തന്റെ മുന്നില്‍ യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ഒരു യുവതിയെ കാണുന്നത്. അവള്‍ക്കുനേരേ പാഞ്ഞടുത്ത് കുത്തിമറിച്ചിടുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കുത്തുകൊണ്ട് യുവതി വായുവില്‍ മലക്കംമറിയുന്നതു കാണാം.

https://twitter.com/ThebestFigen/status/1789769651431289029

ഇത് കണ്ട് പലരും ഓടിമറയുമ്പോള്‍ ഒരാള്‍ ഒരു വടിയുമായി വന്ന് കാ​ളക്കൂറ്റനെ തല്ലുന്നുണ്ട്. അവനാകട്ടെ അരിശം തീരാതെ കുത്തിമറിക്കുകയാണ്. വീഡിയോ കണ്ടിട്ട് പലരും യുവതിയെ കുറ്റപ്പെടുത്തുന്നുണ്ട്. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ശരിയല്ല എന്ന തലക്കെട്ടിലാണ് വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്.