ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
Posted onAuthorAksaComments Off on ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്‍ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ സ്ഥലത്തെത്തിയ യുവാവിന്റെ അച്ഛനെയും സഹോദരനെയും സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
താൻ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഹോട്ടലിൽ പോയപ്പോൾ സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും അവിടെ എത്തുകയായിരുന്നുവെന്നും, തെറ്റിദ്ധരിച്ച് തന്നെ പിടികൂടുകയായിരുന്നുവെന്നും ഇരയായ സോനു പ്രമോദ് ആര്യ പറഞ്ഞു. നിരപരാധിയായിട്ടും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും യുവാവ് പറയുന്നു. അതേസമയം, ഭാര്യ ഒരു യുവാവുമായി ഹോട്ടലിലാണെന്ന വിവരം കുടുംബാംഗങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും, അവിടെയെത്തിയപ്പോൾ അവരെ ഒരുമിച്ച് കണ്ടെന്നുമാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ത്രീ അവകാശപ്പെടുന്നു. തെറ്റിദ്ധാരണ മൂലമാണ് യുവാവിന് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട്, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പേരെടുത്തു പറഞ്ഞ അഞ്ച് പേർക്കും മൂന്ന് അജ്ഞാതർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മൗറാനിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വിദ്യാസാഗർ സിംഗ് അറിയിച്ചു.
പഠനാവശ്യത്തിന് എട്ടാം ക്ലാസുകാരനായ മകന് ഫോണ്‍ കൊടുത്ത പിതാവിന് ‘എട്ടിന്റെ’ പണി. അച്ഛന്റെ ഫോൺ ഉപയോഗിച്ച് രഹസ്യമായി റോബ്ലോക്സ് (Roblox) എന്ന ഗെയിമിൽ 42,000 രൂപയാണ് മകന് കളിച്ചു കളഞ്ഞത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും ഈ തുക മുഴുവൻ ഗെയിമിലെ വെർച്വൽ കറൻസിയാക്കി കുട്ടി ഉപയോഗിച്ചു തീർത്തുവെന്നും, അക്കൗണ്ടിൽ വെറും 100 റോബക്സ് (Robux) മാത്രമേ ബാക്കിയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുട്ടിയുടെ ജേഷ്ഠന് വെളിപ്പെടുത്തി. അടിയന്തരമായി അടക്കേണ്ട സ്കൂൾ ഫീസിനും വായ്പാ തിരിച്ചടവുകൾക്കും മാറ്റിവെച്ച തുക Read More…
അമ്മയെ സഹായിക്കാന്‍ പോയ യുവാവിന് 50,000 ഡോളര്‍ സമ്മാനത്തുക വരുന്ന ലോട്ട റിയടിച്ചു. അമേരിക്കയിലെ മേരിലാന്റില്‍ വീട് നവീകരണത്തിന്റെ ഭാഗമായി തന്റെ അമ്മയെ ഫര്‍ണിച്ചര്‍ മാറ്റാന്‍ സഹായിക്കുന്നതിനിടയിലാണ് ഭാഗ്യം തേടിവ ന്നത്. ഫര്‍ണീച്ചറുകള്‍ മാറ്റുന്നതിനിടയില്‍ നോട്ടിംഗ്ഹാം സ്വദേശിയായ യുവാവിനാണ് ഒരു കൂട്ടം സ്ക്രാച്ച് ആന്റ്വിന്‍ ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. . അതില്‍ ഒന്നിന് 50,000 ഡോളര്‍ അടിക്കുകയും ചെയ്തു. സമ്മാനത്തുകയ്ക്കായി യുവാവ് ഇപ്പോള്‍ മേരിലാന്‍ഡ് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചു. മറന്നുപോയ ടിക്കറ്റുകളുടെ ഒരു ചെറിയ കൂട്ടമാണ് അയാള്‍ക്ക് Read More…
ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…