Crime

സ്കൂളില്‍ താമസിച്ചെത്തി; അധ്യാപികയെ മര്‍ദ്ദിച്ച് പ്രിന്‍സിപ്പല്‍, വസ്ത്രം ഉരിഞ്ഞെടുത്തു; – വീഡിയോ

സ്കൂളില്‍ സമയത്തിനെത്താത്ത അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. നേരത്തേ ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റിരുന്നു. താമസിച്ചെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗഞ്ജന്‍ ചൗധരി എന്ന പ്രീ- സെക്കന്‍ററി സ്കൂള്‍ അധ്യാപികയ്ക്കാണ് മര്‍ദ്ദനറ്റേത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായിട്ടും കാണാം. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ അവരുടെ കുര്‍ത്തിയില്‍ ഇറുക്കിപ്പിടിക്കുന്നുമുണ്ട്. വഴക്ക് രൂക്ഷമാകുന്നതിനിടയില്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ഇടപെടന്നുണ്ടെങ്കിലും അയാളും അധ്യാപികയോട് മോശമായാണ് പെരുമാറിയെന്ന് ആരോപണമുണ്ട്.

ഇത് ക്രൂരമാണെന്നും സംഭവത്തിന്റ ദൃശ്യങ്ങളെടുക്കുന്നുണ്ടെന്നും സമീപത്തുനിന്ന് ഒരാള്‍ പറയുന്ന ശബ്ദം ദൃശ്യങ്ങളില്‍ കേള്‍ക്കാം. അധ്യാപികയ്ക്ക് സാരമായി പരുക്കേറ്റെന്ന് സഹാദ്ധ്യാപകരില്‍ ഒരാള്‍ പറയുന്നു. വഴക്കിനിടെ അസഭ്യമായ ഭാഷയിലാണ് ഇരുവരും സസരിക്കുന്നത്. അതേസമയം സ്കൂള്‍ പ്രിന്‍സിപ്പല്‍ മര്‍ദ്ദനമേറ്റ അധ്യാപികയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.