പൊതുവേ ഗ്ളാമറിന്റെ വേദികളായ ക്രിക്കറ്റും ബോളിവുഡും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് അളവറ്റ സമ്പത്ത് ഉണ്ടാക്കുക്കൊടുക്കുന്നതില് നിര്‍ണ്ണായകമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മൂന്ന് ഫ്രാഞ്ചൈസികളുടെ ഉടമകള്‍ ബോളിവുഡ് താരങ്ങളാണ്. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയെ ഷാരൂഖും രാജസ്ഥാന് ശില്‍പ്പാഷെട്ടിയും പണം മുടക്കിയപ്പോള്‍ പഞ്ചാബ് കിംഗ്സിനായി പണമെറിഞ്ഞത് പ്രീതി സിന്റയാണ്. എന്നാല്‍ ഒരു ടീമിനെ സ്വന്തമാക്കാന്‍ മസില്മാന് സല്മാന്ഖാന് ആഗ്രഹിച്ചിരുന്നത് എത്രപേര്‍ക്കറിയാം?
2009ല്‍ മിഡ്ഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ സല്മാന് ഖാന് തനിക്ക് ഒരു ഐപിഎല്‍ ടീമിനെ വാങ്ങാന്‍ ആഗ്രഹമുണ്ടെന്നും അത് ലേലത്തില്‍ ഉള്‍പ്പെടുന്ന ഒരു നീണ്ട പ്രക്രിയയാണെന്നും പറഞ്ഞിരുന്നു. താനും ലളിത് മോദിയും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ലേലവും മറ്റും ഉള്‍പ്പെടുന്ന ഒരു നീണ്ട പ്രക്രിയയാണിത്. അവര്‍ അവതരിപ്പിക്കാന്‍ പോകുന്ന രണ്ട് പുതിയ ടീമുകളിലൊന്ന് വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി സല്മാന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് സല്മാന് ഈ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.
ഷാരൂഖുമായുള്ള ഈഗോ പ്രശ്നമാണ് താന്‍ ഒരു ടീമിനെ വാങ്ങാന്‍ ആഗ്രഹിക്കുന്നതിന് പിന്നിലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഈഗോയെ തൃപ്തിപ്പെടുത്താന്‍ ആരെങ്കിലും നൂറുകണക്കിന് കോടികള്‍ നിക്ഷേപിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ലീഗില്‍ നിക്ഷേപം ഇറക്കല്‍ പിന്നീട് സല്മാന് വേണ്ടെന്നു വെച്ചു. 2012 ല്‍ അദ്ദേഹം ട്വീറ്റ് ചെയ്തു, ‘എനിക്ക് ഐപിഎല്‍ ടീമില്ല, മനുഷ്യനും സിനിമയും മാത്രമായി.’
പിന്നീട് ലഖ്നൗ സൂപ്പര്‍ജയന്റ്സും ഗുജറാത്ത് ലയണ്‍സും ഐപിഎല്ലില്‍ എത്തിയെങ്കിലും സല്മാന് ടീമിനെ സ്വന്തമാക്കാന്‍ കൂ്ട്ടാക്കിയില്ല. താരം അവസാനമായി അഭിനയിച്ചത് ‘ടൈഗര്‍ 3’ ആണ്. അദ്ദേഹം ഇപ്പോള്‍ ‘ടൈഗര്‍ വേഴ്സസ് പത്താന്’ എന്ന ചിത്രത്തിന്റെ ജോലിയിലാണ്, അതില്‍ സല്മാന് ഷാരൂഖ് ഖാനുമായി ഫ്രെയിം പങ്കിടും. ഇതുകൂടാതെ, 2025 ഈദ് റിലീസിന് തയ്യാറെടുക്കുന്ന ‘സിക്കന്ദറി’ലും അഭിനയിക്കും.