Sports

കിലിയന്‍ എംബാപ്പേയും ഉസൈന്‍ബോള്‍ട്ടും ഓട്ടമത്സരം വെച്ചാല്‍ ആരു ജയിക്കും?

ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്.

പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ ബിബിസി പ്രകാരം 100 മീറ്ററില്‍ ഓടിയെത്തിയത് 10.9 സെക്കന്‍ഡ് കൊണ്ടായിരുന്നു.

ഒളിമ്പിക്‌സ് ഉള്‍പ്പെടെ നിരവധി ലോക കായികമേളകളില്‍ ഓട്ടത്തിന്റെ റെക്കോഡ് ഇട്ടിട്ടുള്ള ജമൈക്കന്‍ താരം ബോള്‍ട്ടിന്റെ ലോകറെക്കോഡ് സമയം 9.58 സെക്കന്റാണെന്നിരിക്കെ ഏതാനും സെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മില്‍ വേഗതയില്‍ ഉണ്ടായിരുന്നത്് ഫുട്‌ബോള്‍ താരത്തിന്റെ മിന്നല്‍വേഗതയും ചടുലമായ സ്‌കോറിംഗ് മികവും മത്സരത്തില്‍ പിഎസ്ജിയെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ചു.