Lifestyle

വസ്ത്രങ്ങളില്‍ ചായ കറ പറ്റിയാല്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍

നമ്മള്‍ പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന വസ്ത്രങ്ങളില്‍ കറ പറ്റുക എന്നു പറയുന്നത് വളരെ വിഷമമുള്ള കാര്യമാണ് വില കൂടിയ വസ്ത്രമാണെങ്കില്‍ പറയുകയും വേണ്ട. സാധാരണ കറകളൊക്കെ ഒന്നു കഴുകിയില്‍ പോകും. എന്നാല്‍ ചായ കറ അങ്ങനെയൊന്നും പോകുന്ന ഒന്നല്ല. ചായ കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ കറകള്‍ കളയാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം….

  • നാരങ്ങ – കറകള്‍ക്കുള്ള പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. നാരങ്ങ നീര് വസ്ത്രങ്ങളിലെ എണ്ണ കറയും മറ്റ് കറുത്ത പാടുകളും നീക്കം ചെയ്യുന്നു. ഇതിനായി കുറച്ച് നാരങ്ങ മുറിച്ച് അതില്‍ നിന്ന് നീര് എടുത്ത് എണ്ണ പുരണ്ട തുണിയുടെ ഭാഗത്ത് പുരട്ടുക. കുറച്ചു നേരം അങ്ങനെ വെച്ച ശേഷം സാധാരണ വസ്ത്രങ്ങള്‍ കഴുകുന്നത് പോലെ കഴുകുക.
  • ടാല്‍കം പൗഡര്‍ – എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് ടാല്‍കം പൗഡര്‍. വസ്ത്രങ്ങളിലെ എണ്ണ കറ കളയാന്‍ വെള്ള നിറത്തിലുള്ള ഈ പൊടി വളരെയധികം ഗുണം ചെയ്യും. ലോലമായ തുണിത്തരങ്ങളിലും ഇത് പരീക്ഷിക്കാവുന്നതാണ്. എണ്ണ പുരണ്ട ഭാഗത്ത് പൊടി പുരട്ടിയ ശേഷം വിരലുകള്‍ കൊണ്ട് അമര്‍ത്തുക. തുടര്‍ന്ന് അവിടെ അല്‍പ്പം വെള്ളം ഒഴിച്ച് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം സാധാരണ പോലെ സോപ്പ് പൊടി ഉപയോഗിച്ച് കഴുകുക. എണ്ണ കറ വലുതാണെങ്കില്‍ അതേ സ്ഥലത്ത് വീണ്ടും പൊടി പുരട്ടി കഴുകാവുന്നതാണ്.
  • ബേക്കിംഗ് സോഡ – അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് ബേക്കിംഗ് സോഡ്. വസ്ത്രങ്ങളിലെ എണ്ണ മയത്തെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും. ചെറിയ ചൂട് വെള്ളത്തില്‍ അല്‍പ്പം ബേക്കിംഗ് സോഡ ചേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കുക. ഇതിന് ശേഷം ഈ പേസ്റ്റ് കറയിലേക്ക് തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം.
  • ചൂട് വെള്ളം – വെള്ളവും എണ്ണയും തമ്മില്‍ ഒരിക്കലും ചേരില്ല. എന്നാല്‍ ചൂട് വെള്ളം വസ്ത്രങ്ങളില്‍ നിന്ന് എണ്ണ കറ നീക്കാന്‍ സഹായിക്കും. ഇതിനായി തിളച്ച വെള്ളം നേരിട്ട് തുണിയിലെ കറയിലേക്ക് ഒഴിക്കുക ഇതിന് ശേഷം ഒരു പഴം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായിട്ട് സ്‌ക്രബ് ചെയ്യുക. വീര്യം കുറഞ്ഞ സോപ്പ് പൊടി ഉപയോഗിച്ച് വസ്ത്രം കഴുകി എടുക്കാം
  • വിനാഗിരി – എണ്ണ കറ കളയാന്‍ വിനാഗിരി നല്ല മികച്ചൊരു മാര്‍ഗമാണ്. കറ കളയാന്‍ മാത്രമല്ല വസ്ത്രങ്ങളിലെ എണ്ണ കറയുടെ മണം മാറ്റി നല്ല സുഗന്ധം നല്‍കും. ഇതിനായി വിനാഗിരിയും ചൂടുവെള്ളവും തുല്യ അളവിലുള്ള മിശ്രിതത്തില്‍ തുണിയുടെ എണ്ണ പുരണ്ട ഭാഗം കുറച്ച് നേരം മുക്കിവയ്ക്കണം. ഇതിന് ശേഷം കറയില്‍ അല്‍പ്പം വിനാഗിരി ഒഴിഞ്ഞ് തുടയ്ക്കുക. ഇതിന് ശേഷം കഴുകി വെയിലത്തിട്ട് ഉണക്കിയെടുക്കാം