1980കളില്‍ ജീവിച്ചിരുന്നിട്ട് പെട്ടെന്ന് ഒരു ദിവസം ടൈംട്രാവല്‍ ചെയ്ത് ഇന്നത്തെ ദിവസത്തേയ്ക്ക് എത്തുന്നത് സങ്കല്‍പ്പിക്കുക. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സും സെല്‍ഫ് ഡ്രൈവിംഗ് കാറുകളും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍മീഡിയയുമെല്ലാം ഒരു സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് മൂവി പോലെയാകും തോന്നുക. എന്നാല്‍ അത്തരം ഒരു സിനിമയുടെ തിരക്കഥയെ വെല്ലും ഇറ്റലിക്കാരനായ ലൂസിയാനോ ഡി അഡാമോയുടെ ജീവിതം. ഒരു വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ കിടന്ന ശേഷം എഴുന്നറ്റേ അറുപതുകാരനായ ലൂസിയാനോയ്ക്ക് 39 വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞുപോയി.
ശാസ്ത്രകാരന്മാരെ പോലും ഞെട്ടിച്ചിരിക്കുന്ന സംഭവത്തില്‍ താന്‍ ഇപ്പോഴും ഒരു 24 കാരനാണെന്ന് ചിന്തിക്കുന്ന ഇയാള്‍ക്ക് ഭാര്യയേയോ 30 വയസ്സുള്ള മകനേയോ എന്തിനേറെ കണ്ണാടിയില്‍ കണ്ട മുടിനരച്ച സ്വന്തം രൂപത്തെപോലും തിരിച്ചറിയാനായിട്ടില്ല. തനിക്ക് വെറും 24 വയസ്സേ ആയിട്ടുള്ളെന്നും 19 വയസ്സുള്ള തന്റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിക്കാന്‍ പോകുയാണെന്നുമുള്ള 39 വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ മാത്രമേയുള്ളു. 2019 ല്‍ ഒരു വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് ലൂസിയാനോ കോമയിലായിപ്പോയത്.
കണ്ണാടിയില്‍ തന്റെ തന്നെ പ്രതിബിംബമായ വൃദ്ധനെ അയാള്‍ തിരിച്ചറിഞ്ഞില്ല. കോമയില്‍ നിന്ന് ഉണര്‍ന്ന് ലൂസിയാനോ ആദ്യമായി സ്വന്തം മുഖം കണ്ടപ്പോള്‍ ഭയന്നുപോയി. അയാളുടെ ഭാര്യക്ക് 58 വയസ്സായിരിക്കുന്നു, പക്ഷേ അയാള്‍ക്ക് 19 വയസ്സുള്ള തന്റെ പ്രതിശ്രുത വധുവിനെ മാത്രമേ ഓര്‍മ്മയുള്ളൂ. ‘‘അവര്‍ എന്നെ ‘ലൂസിയാനോ’ എന്ന് വിളിച്ചു, അവര്‍ക്ക് എങ്ങനെ തന്റെ പേര് അറിയാമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു’’ ലൂസിയാനോ പറയുന്നു.
വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി അയാള്‍ ഓര്‍ക്കുന്നു, അത് തീര്‍ച്ചയായും 58 വയസ്സ് കഴിഞ്ഞ ആ സ്ത്രീയോടല്ല, മറിച്ച് 19 വയസ്സുള്ള ഒരു പെണ്‍കുട്ടിയോടാണ്. ‘ഞങ്ങള്‍ നാല് മാസത്തിന് ശേഷം വിവാഹം കഴിക്കാന്‍ പോവുകയാണ്.’ ലൂസിയാന പറഞ്ഞു. ഈ 30 വയസ്സുള്ള തന്നേക്കാള്‍ വളരെ മുമ്പ് ജനിച്ച ഒരാള്‍ എങ്ങനെ എന്റെ മകനാകും? വിവാഹം കഴിക്കാതെ എങ്ങിനെയാണ് ഭാര്യയും മകനുമുണ്ടാകുക എന്നുവരെ ലൂസിയാന ചിന്തിക്കുന്നു.
ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ദുരന്തത്തിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷവും, കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ ഓര്‍മ്മകളൊന്നും തനിക്ക് ഒരിക്കലും തിരികെ ലഭിക്കില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ലൂസിയാനോ. ഇപ്പോള്‍ ഭാര്യയുമായും മകനുമായും ഒരു ബന്ധം ആരംഭിക്കുകയും ആധുനിക ലോകത്തിന്റെ നിഗൂഢതകളും അത്ഭുതങ്ങളും മനസ്സിലാക്കുകയും 39 വര്‍ഷത്തിനിടയില്‍ അവന്‍ മറന്നുപോയ എല്ലാ കാര്യങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനായി മനഃശാസ്ത്രജ്ഞരുടെ സഹായവും തേടിയിട്ടുണ്ട്. അതുവഴി കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധം പുനഃസ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നു.
ലൂസിയാനോ ഡി അഡാമോയുടെ കൗതുകകരമായ കേസ് അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ സാഹചര്യത്തിന്റെ പ്രത്യേകതയും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഴിവും ലോകമെമ്പാടുമുള്ള വിദഗ്ധരെ അമ്പരപ്പിച്ചു. 2019-ല്‍ ഹിറ്റ് ആന്റ് റണ്ണിന് കാരണമായ ലൂസിയന്‍സിന്റെ ജീവിതം എന്നെന്നേക്കുമായി ഈ രീതിയില്‍ മാറ്റിമറിക്കുകയും ചെയ്ത ആ വ്യക്തിയെ പക്ഷേ ഒരിക്കലും തിരിച്ചറിയാനായിട്ടില്ല.