ജോലിയും വിവാഹവും വ്യര്‍ത്ഥമാണെന്ന് വിശ്വസിച്ച 35 കാരന് ഗുഹയില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ സ്വദേശിയായ മിന് ഹെങ്കായ് ആണ് ജോലിയും വിവാഹവുമൊക്കെ അര്‍ത്ഥശൂന്യമാണെന്ന് വിശ്വസിച്ച് മനുഷ്യരുടെ പരമ്പരാഗത ജീവിതം നിരസിച്ചു ഗുഹാജീവിതം തെരഞ്ഞെടുത്തത്.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഒരു ഗുഹയില്‍ താമസിക്കുന്നതായിട്ടാണ് ഇയാള്‍ അവകാശപ്പെടുന്നു. മിന് മുമ്പ് 2021 വരെ റെഡ് – ഹെയ്ലിംഗ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. പ്രതിമാസം 10,000 യുവാന്‍ (1,400 ഡോളര്‍) സമ്പാദിച്ചു. എന്നിരുന്നാലും കഷ്ടപ്പാട് കൂടുതലായിരുന്നു. ലോണുകള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടി മാത്രം 10 മണിക്കൂറിലധികം ദിവസങ്ങളോളം ജോലി ചെയ്യേണ്ടി വന്നു.
അതോടെ തന്റെ ജോലി അര്‍ത്ഥശൂന്യമായി കാണാന്‍ തുടങ്ങി. അയാള്‍ക്ക് 42,000 ഡോളര്‍ കടമുണ്ടായിട്ടും എപ്പോഴെങ്കിലും തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയില്‍ ഭൗതിക ലോകം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നീട് ബന്ധുവിന് സ്വത്തുക്കള്‍ വിറ്റ് കടം വീടുകയും ചെയ്തു. സ്വന്തം വീടിരുന്ന സ്ഥലം ഗ്രാമത്തിലുള്ള മറ്റൊരാള്‍ക്ക് കൈമാറി അടുത്തുള്ള ഒരു ഗുഹയിലേക്ക് മാറി. 50 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗുഹയെ തന്റെ പുതിയ വീടാക്കി മാറ്റാന്‍ അദ്ദേഹം തന്റെ 6,000 ഡോളര്‍ സമ്പാദ്യം ചെലവഴിച്ചു.
കൃഷി, വായന, നടത്തം എന്നിവയൊക്കെ ചെയ്താണ് ദിവസം ചെലവഴിക്കുന്നത്. അദ്ദേഹം രാവിലെ 8 മണിക്ക് എഴുന്നേല്ക്കുകയും പകല്‍ മുഴുവന്‍ തന്റെ ഭൂമിയില്‍ ജോലി ചെയ്യുകയും അതിന് ശേഷം വായനയും നടത്തവും ഒക്കെ കഴിഞ്ഞ രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുന്നു. കൃഷി ചെയ്തുണ്ടാക്കുന്ന വസ്തുക്കള്‍ പാകം ചെയ്താണ് ഭക്ഷണമാക്കുന്നത്. അതുകൊണ്ടു തന്നെ അടിസ്ഥാന
ആവശ്യങ്ങള്‍ക്ക് ചുരുങ്ങിയ പണം മാത്രമേ ആവശ്യമുള്ളൂ.
തന്റെ നിസ്സാരതയെക്കുറിച്ച് സ്വയം ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം തന്റെ ഗുഹയെ ‘തമോദ്വാരം’ എന്ന് വിളിക്കുന്നു, ‘യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്’ എന്ന വിലയിരുത്തലില്‍ വിവാഹത്തെ ‘സമയവും പണവും പാഴാക്കല്‍’ എന്ന് വിളിക്കുന്നു. 40,000-ത്തിലധികം ഫോളോവേഴ്സിനെയാണ് മിന്നിന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ആകര്‍ഷിച്ചത്.




