Oddly News

വൃദ്ധസദനത്തില്‍ വെച്ചു കണ്ടുമുട്ടിയ 80 കാരനോട് 23 കാരിക്ക് കൊടുമ്പിരി കൊണ്ട പ്രണയം

ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ നിന്നുള്ള 23 കാരിയായ യുവതിയും വൃദ്ധസദനത്തില്‍ വച്ച് കണ്ടുമുട്ടിയ 80 കാരനും തമ്മിലുള്ള അസാധാരണമായ പ്രണയകഥ ചൈനീസ് സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചയാകുന്നു. ഹെബെയ് പ്രവിശ്യയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ വോളന്റിയറായി ജോലി ചെയ്യുന്നതിനിടയിലാണ് 23-കാരിയായ സിയാവോഫാങ് തന്നേക്കാള്‍ 50 വയസ്സ് മൂപ്പുള്ളയാളെ പ്രണയിച്ചത്.

80 വയസ്സുള്ള മിസ്റ്റര്‍ ലി അവിടെ ഒരു താമസക്കാരനായിരുന്നു, അവര്‍ നിരവധി താല്‍പ്പര്യങ്ങളും ഹോബികളും പങ്കിടുന്നുവെന്ന് മനസ്സിലാക്കിയ ശേഷം ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. എന്നാല്‍, സമയം കടന്നുപോകുന്തോറും, അവരുടെ സൗഹൃദം മറ്റൊന്നായി പരിണമിച്ചു. മിസ്റ്റര്‍ ലീയുടെ പക്വത, സ്ഥിരത, ജ്ഞാനം എന്നിവയാല്‍ സിയാവോഫാങ് ആകര്‍ഷിക്കപ്പെട്ടു. മറുഭാഗത്ത് സിയാവോഫാങ്ങിന്റെ യുവത്വവും ചുറുചുറുക്കും ചൈതന്യവും ദയയും അദ്ദേഹത്തിലും ചലനമുണ്ടാക്കി. നിര്‍ഭാഗ്യവശാല്‍, പെണ്‍കുട്ടിയുടെ കുടുംബം മുത്തച്ഛനാകാന്‍ പ്രായമുള്ള ഒരു പുരുഷനുമായുള്ള അവളുടെ പ്രണയബന്ധം അംഗീകരിച്ചില്ല, പക്ഷേ അവള്‍ അവളുടെ ഹൃദയത്തെ പിന്തുടരാന്‍ തീരുമാനിക്കുകയും മിസ്റ്റര്‍ ലിയ്ക്കൊപ്പമാകാന്‍ മാതാപിതാക്കളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

പണത്തിന് വേണ്ടിയാണ് ലിയെ വിവാഹം കഴിച്ചതെന്ന് സിയാവോഫാങിനെതിരേ ആരോപണം ഉയര്‍ന്നു. കുടുംബത്തിന്റെ അന്നദാതാവ് അവളാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ ലീയുടെ പ്രായവും ദുര്‍ബ്ബലതയും കാരണം, മിസ്റ്റര്‍ ലിക്ക് തന്റെ മിതമായ പെന്‍ഷനില്‍ മാത്രമേ ആശ്രയിക്കാനാകൂ. അതിനാല്‍ മിക്ക സാമ്പത്തിക ഭാരങ്ങളും കൈകാര്യം ചെയ്യേണ്ടത് സിയാവോഫാങ്ങിനാണ്. എന്നിരുന്നാലും, തന്റെ അരികില്‍ ലീയെക്കൊണ്ട് എന്തും സാധ്യമാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് അവള്‍ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നു.

അവളുടെയും മിസ്റ്റര്‍ ലീയുടെയും ഫോട്ടോകളും വീഡിയോകളും സിയാവോഫാങ് നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നു. ഇത് യഥാര്‍ത്ഥ പ്രണയത്തിന്റെ തെളിവായി പലരും വ്യാഖ്യാനിക്കുന്നു. എന്നിരുന്നാലും, വിവാദമായ പ്രായവ്യത്യാസം 23 കാരിയായ യുവതിയ്ക്കെതിരെ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, താന്‍ ഈ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധ നേടാന്‍വേണ്ടിയാണെന്ന ആക്ഷേപമുണ്ട്.

അതേസമയം ചിലര്‍ ഇതിനെ പ്രായത്തെ മറികടക്കുന്ന ഒരു പ്രണയകഥയായി വിശേഷിപ്പിക്കുന്ന. മറ്റുള്ളവര്‍ പ്രായവ്യത്യാസം വലുതാണെന്നും പ്രണയം ആധികാരികമല്ലെന്നും അവകാശപ്പെടുന്നു. ചുറ്റും ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ പ്രണയികള്‍ പരസ്പരം സ്‌നേഹം അറിയിച്ചും ജീവിച്ചിരിക്കുന്നിടത്തോളം ഒരുമിച്ച് നില്‍ക്കുമെന്ന് വാഗ്ദാനം ചെയ്തും ജീവിതം മുമ്പോട്ട് കൊണ്ടുപോകുകയാണ്.