Good News

ബിഷപ്പും ഭാര്യയും തുടങ്ങിവെച്ച ദത്തെടുക്കല്‍ മറ്റുള്ളവരും ഏറ്റെടുത്തു; 22 കുടുംബങ്ങള്‍ ഒന്നിച്ച് ദത്തെടുത്തത് 77 കുട്ടികളെ

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ടെക്‌സാസിന്റെ ഒരു ചെറിയ ഭാഗത്ത് ഉണ്ടായ സംഭവം ഇപ്പോള്‍ വെള്ളിത്തിരയിലേക്ക്. വ്യാഴാഴ്ച തിയേറ്ററുകളില്‍ വന്ന സൗണ്ട് ഓഫ് ഹോപ്പ്: സ്റ്റോറി ഓഫ് പോസ്സം ട്രോട്ട്, എന്ന സിനിമ ബിഷപ്പ് ഡബ്ല്യു.സി. മാര്‍ട്ടിനും ഭാര്യ ഡോണ മാര്‍ട്ടിനും അവരുടെ ബെന്നറ്റ് ചാപ്പല്‍ പള്ളിയില്‍ 1990-കളില്‍ നടത്തിയ മഹത്തായ ഒരു സംഭവമാണ് സിനിമയ്ക്ക് വിഷയമാകുന്നത്.

77 വയസ്സുള്ള ബിഷപ്പും 68 വയസ്സുള്ള പള്ളിയുടെ പ്രഥമ വനിതയും ചേര്‍ന്ന് ഒരു കുട്ടിയെ ദത്തെടുത്തടുത്ത് മാതൃകകാട്ടി. മാത്രമല്ല ഇപ്പോഴും മറ്റുള്ളവരെ
ദത്തെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കിഴക്കൻ ടെക്‌സാസിന്റെ ഒരു ചെറിയ ഭാഗത്ത് നിന്നുള്ള 22 കുടുംബങ്ങൾ ചേർന്ന് 77 കുട്ടികളെയാണ് ദത്തെടുത്തത്.

മാര്‍ട്ടിന്‍സ് തങ്ങളുടെ ആദ്യത്തെ കുട്ടികളെ ദത്തെടുത്തിട്ട് 20 വര്‍ഷത്തിലേറെയായി. തങ്ങള്‍ക്ക് സ്വന്തമായുണ്ടായിരുന്ന രണ്ട് കുട്ടികളെ കൂടാതെയാണ് അവര്‍ നാല് പേരെ ദത്തെടുത്തത്. ബിഷപ്പും പ്രഥമ വനിതയും ഇപ്പോള്‍ മുത്തച്ഛനും മുത്തശ്ശിയുമാണ്.

മാര്‍ട്ടിന്റെ ആറ് കുട്ടികളും മുതിര്‍ന്നവരാണ്: പ്രിന്‍സ്റ്റണിന് 44, ലാഡോണയ്ക്ക് 38, ടെറിക്ക് 35, ജോഷിന് 34, മെഴ്സിഡസിന് 33, ടൈലറിന് 30. ജെ.ആര്‍. എന്ന് വിളിപ്പേരുള്ള മകന്‍ ടൈലര്‍ തനിക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞിനെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. ജോഷ് തന്റെ പ്രതിശ്രുത വധുവിനൊപ്പം നവംബറില്‍ ഒരു കുട്ടിയെ പ്രതീക്ഷിക്കുന്നു. ലാഡോണ ഡിസംബറില്‍ പ്രസവിക്കും.

താന്‍ ദത്തെടുത്ത കുട്ടികള്‍ വര്‍ഷങ്ങളായി വളരുന്നത് കാണുന്നത് ‘അത്ഭുതം’ ആണെന്ന് ഡോണ പറയുന്നു. ”കുട്ടികളില്‍ നിന്ന് ഞാന്‍ വളരെയധികം പഠിച്ചു, ജീവിതം എന്താണെന്ന് അവര്‍ ഞങ്ങളെ പഠിപ്പിച്ചു. മകന്‍ ജോഷ് 2012-ല്‍ ആളുകളോട് പറഞ്ഞു. ”എന്റെ മാതാപിതാക്കള്‍ നല്ലവരും സ്‌നേഹമുള്ളവരും ദയയുള്ളവരുമാണ്.”

തന്റെ കുടുംബത്തിന്റെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരില്‍ നിന്ന് വര്‍ഷങ്ങളായി തനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബിഷപ്പ് ആളുകളോട് പറയുന്നു: ”മറ്റൊരാളുടെ ജീവിതത്തിലേക്ക് ചുവടുവെക്കുന്നതും അവരെ വളരാന്‍ സഹായിക്കുന്നതും എത്ര മനോഹരമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ദൈവഹിതമനുസരിച്ച് അവര്‍ വളരട്ടെ” അദ്ദേഹം പറയുന്നു.

സിനിമയില്‍ ഡിമെട്രിയസ് ഗ്രോസ് ബിഷപ്പായും നിക്ക കിംഗ് പ്രഥമ വനിതയായും അഭിനയിച്ചു.