Featured Sports

മുടക്കിയ കാശിന്റെ കളിയില്ല; 18 കോടിയുടെ പതിരാനയും 14.2 കോടിയുടെ പ്രശാന്ത് വീറും പുറത്ത്; സൂപ്പർ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി ഐപിഎൽ ടീമുകൾ

മുംബൈ: കഴിഞ്ഞ സീസണിൽ വൻതുക മുടക്കി സ്വന്തമാക്കിയ പ്രമുഖ താരങ്ങളെ ഒഴിവാക്കി ഐപിഎൽ 2027 സീസണിലേക്കുള്ള ടീമുകളുടെ ‘റിട്ടൻഷൻ ലിസ്റ്റ്’ പുറത്തുവന്നു. സൂപ്പർ താരങ്ങളെ ഉൾപ്പെടെ റിലീസ് ചെയ്താണ് ഡിസംബറിൽ ഗോവയിൽ നടക്കുന്ന താരലേലത്തിനായി ഫ്രാഞ്ചൈസികൾ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രീലങ്കൻ പേസർ മതീഷ പതിരാനയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കി. നിലനിർത്താത്ത താരങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിഫലമുള്ള താരമാണ് പതിരാന. പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് കളിക്കാനായത്.

അതേസമയം, 25.20 കോടി രൂപ പ്രതിഫലമുള്ള ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ കൊൽക്കത്ത ടീമിൽ നിലനിർത്തി. കഴിഞ്ഞ വർഷത്തെ മിനി ലേലത്തിൽ 14.2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ യുവതാരം പ്രശാന്ത് വീറിനെ ടീം ഒഴിവാക്കി. ചെന്നൈയ്ക്കായി ആറ് മത്സരങ്ങൾ കളിച്ച പ്രശാന്തിന് 91 റൺസ് മാത്രമാണ് നേടാനായത്; വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. അടുത്ത ഐപിഎല്ലിൽ കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡിനെ സൺറൈസേഴ്സ് ഹൈദരാബാദും, മിച്ചൽ സ്റ്റാർക്കിനെ ഡൽഹി ക്യാപിറ്റൽസും റിലീസ് ചെയ്തു.

11 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയറെ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ഒഴിവാക്കി. ന്യൂസീലൻഡിന്റെ മുതിർന്ന പേസർ ട്രെന്റ് ബോൾട്ട്, ഇന്ത്യൻ താരം ദീപക് ചാഹർ എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് പ്രധാനമായും റിലീസ് ചെയ്തത്. കൂടാതെ, 6.5 കോടി രൂപ പ്രതിഫലമുള്ള ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയെയും രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിട്ടുണ്ട്.

വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങൾ

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– ജേക്കബ് ബെതൽ, റിച്ചഡ് ഗ്ലീസൻ, മങ്കേഷ് യാദവ്, വിഹാൻ മൽഹോത്ര, സാത്വിക് ദേശ്വാൾ

ഗുജറാത്ത് ടൈറ്റൻസ്– ഇഷാന്ത് ശർമ, ലൂക് വുഡ്, കുൽവന്ത് കെജ്രോലിയ, ഷാറുഖ് ഖാൻ, കോണർ എസ്റ്റർഹുസൻ

സൺറൈസേഴ്സ് ഹൈദരാബാദ്– ട്രാവിസ് ഹെഡ്, കാമിന്ദു മെൻഡിസ്, ജയ്ദേവ് ഉനദ്ഘട്ട്, ദിൽഷൻ മദുഷങ്ക, ഓംകാർ തർമാലെ, അമിത് കുമാർ, ശിവം മാവി, ജെറാൾഡ് കോട്സീ, ഡേവിഡ് പെയ്ൻ

രാജസ്ഥാന്‍ റോയൽസ്– ഷിമ്രോൺ ഹെറ്റ്മിയർ, തുഷാർ ദേശ്പാണ്ഡെ, ആദം മിൽനെ, ക്വെന മഫാക, കുൽദീപ് സെൻ‍, യുദ്ധ്‍വീര്‍ സിങ്, വിഘ്നേഷ് പുത്തൂർ, രവി സിങ്

പഞ്ചാബ് കിങ്സ്– ലോക്കി ഫെര്‍ഗൂസൻ, മിച്ചൽ ഓവൻ, നേഹല്‍ വധേര, പൈല അവിനാഷ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്

ഡൽഹി ക്യാപിറ്റല്‍സ്– മിച്ചൽ സ്റ്റാർക്ക്, നിതീഷ് റാണ, അഭിഷേക് പൊറേൽ, പതും നിസംഗ, ബെൻ ഡക്കറ്റ്, കരുൺ നായർ, സഹിൽ പരാഖ്, ദുഷ്മന്ത ചമീര, റെഹാൻ അഹമ്മദ്, അജയ് മണ്ടൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– മതീഷ പതിരാന, മുസ്തഫിസുർ റഹ്മാൻ, അജിന്‍ക്യ രഹാനെ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ആകാശ് ദീപ്, ഉമ്രാൻ മാലിക്, നവ്ദീപ് സെയ്നി, തേജസ്വി ദഹിയ, ബ്ലെസിങ് മുസറബനി, ദക്ഷ് കമ്ര, ലുവ്നിത് സിസോദിയ

മുംബൈ ഇന്ത്യന്‍സ്– ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, അല്ലാ ഗസൻഫർ, അഥർവ അങ്കോലേക്കർ, കേശവ് മഹാരാജ്, മുഹമ്മദ് ഇസാർ, ഡാനിഷ് മലേവാർ, മയങ്ക് മാർക്കണ്ഡെ, മയങ്ക് റാവത്ത്

ചെന്നൈ സൂപ്പർ കിങ്സ്– മഹേന്ദ്ര സിങ് ധോണി, പ്രശാന്ത് വീർ, മാത്യു ഷോർട്ട്, മാറ്റ് ഹെന്‍‍റി, സാക്ക് ഫോക്സ്, അമൻ ഖാൻ, കുൽദീപ് യാദവ്, ആകാശ് മഢ്‍വാൾ, ഡയൻ ഫോറസ്റ്റർ, മക്നെയിൽ നൊറോന

ലക്നൗ സൂപ്പർ ജയന്റ്സ്– ആവേശ് ഖാൻ, ആൻറിച് നോര്‍ട്യ, വാനിന്ദു ഹസരംഗ, മാത്യു ബ്രീറ്റ്സ്കി, ജോർജ് ലിൻഡെ, നമൻ തിവാരി, അർഷിൻ കുൽക്കർണി.