ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ സ്ത്രീകൾ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാതെ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറുന്നു. നിർബന്ധിത ഹിജാബ് നിയമങ്ങളോടുള്ള ഇറാന്റെ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വരുന്ന മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തെഹ്റാനിലെ വേലായത്ത് പാർക്കിൽ വെച്ച് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് റേസ് സംഘടിപ്പിച്ചത്. പൊതുയിടങ്ങളിൽ ഹിജാബ് ധരിക്കണമെന്നത് ഇറാനിൽ നിയമപരമായി നിർബന്ധമാണെന്നിരിക്കെ, നിരവധി സ്ത്രീകൾ തലമുടി മറയ്ക്കാതെ ഓടുന്ന ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് Read More…
Month: September 2026
ടിടിഇ ടിക്കറ്റ് ചോദിച്ചതിന് വസ്ത്രം വലിച്ചു കീറി യുവതി; അപമാനിക്കാൻ ശ്രമിച്ചെന്ന് ; ഒടുവിൽ ട്വിസ്റ്റ് – വീഡിയോ
ടിക്കറ്റ് പരിശോധിക്കാൻ എത്തിയ ട്രെയിൻ ടിക്കറ്റ് എക്സാമിനറുമായി (TTE) തർക്കത്തിലേർപ്പെടുകയും തുടർന്ന് സ്വന്തം വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്ത യാത്രക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടി.ടി.ഇ ടിക്കറ്റ് ചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതിയുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പകരം പണം നൽകാൻ ശ്രമിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്ന് യുവതി അവകാശപ്പെടുകയും ചെയ്തു. എന്നാൽ തർക്കം രൂക്ഷമായതോടെ, ടി.ടി.ഇ തന്നോട് മോശമായി പെരുമാറാൻ ശ്രമിക്കുകയാണെന്ന് സഹോദരനെ ഫോണിൽ വിളിച്ച് യുവതി ആരോപിക്കുന്നത് Read More…
‘പെണ്‍കോന്തന്‍, അടിമ….’; അശ്വിനെതിരെ അധിക്ഷേപം; ദിയ കൃഷ്ണയുടെ മാസ് മറുപടി! ഭർത്താവ് കുഞ്ഞിനെ നോക്കിയാൽ ‘പാവാട’യാകുമോ?
നടി അഹാന കൃഷ്ണയുടെ വിവാഹച്ചടങ്ങുകളിലെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സഹോദരി ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. വിവാഹദിവസം മകൻ ഓമിയെ മുഴുവൻ സമയവും എടുത്തുനടന്ന് പരിപാലിച്ചത് അശ്വിനായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അശ്വിൻ ഭാര്യയുടെ ‘അടിമ’യാണെന്നും ‘പാവാട’യാണെന്നും പറഞ്ഞ് ചിലർ രംഗത്തെത്തിയതോടെയാണ് ഇതിനെതിരെ ദിയ പരോക്ഷമായി പ്രതികരിച്ചത്. വിമർശനങ്ങൾക്കുള്ള മറുപടിയായി _suudhii.n എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ച വിഡിയോ ദിയ ത തന്റെ സ്റ്റോറിയായി ചേർത്തു. സ്വന്തം കുഞ്ഞിനെ Read More…
‘നിങ്ങൾ ചൈനയിലേക്ക് അയച്ചവർ അവരുടെ കസ്റ്റഡിയിലാണ്’: അന്ന് കരിയർ അവസാനിച്ചെന്ന് കരുതിയെന്ന് അജിത് ഡോവൽ
തന്റെ ഔദ്യോഗിക ജീവിതത്തിനിടെ ഏറെ അസ്വസ്ഥതയും വിഷമവും തോന്നിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച തുടക്കകാലത്ത് സംഭവിച്ചൊരു കാര്യവും അതോടെ തന്റെ കരിയർ തന്നെ ഇല്ലാതാകുമെന്ന് ഭയന്നതും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അജിത് ഡോവൽ തന്റെ പഴയകാല അനുഭവങ്ങൾ വെളിപ്പെടുത്തിയത്. തന്റെ ഇരുപതുകളിൽ രഹസ്യാന്വേഷണ രംഗത്ത് തുടക്കക്കാരനായിരിക്കെ സിക്കിമിൽ സേവനമനുഷ്ഠിച്ച കാലത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അന്ന് സിക്കിം Read More…
ഋഷഭ് പന്തിന്റെ ഏകദിന ഭാവിയുടെ കാര്യത്തിൽ തീരുമാനമായോ? വെള്ളപ്പന്തില്‍ ഇനി കളിയില്ല, ടെസ്റ്റിൽ മാത്രം
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഭാവി കാര്യത്തിൽ സെലക്ടർമാർ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്ത് ഒഴിവാക്കപ്പെട്ട പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഏകദിന ടീമിൽ ഇടംനേടാൻ പന്തിന് സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് പന്തെന്നും അവിടെ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്ന് സെലക്ടർമാർ കരുതുന്നുണ്ടെന്നും ചോപ്ര Read More…
പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി 6 ലക്ഷത്തിന്റെ കവർച്ച; 6 പ്രതികൾ പിടിയിൽ
പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ 6 പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരിട്ടു കവർച്ചയിൽ പങ്കെടുത്ത 5 പേരും ഗൂഢാലോചന നടത്തിയ 2 പേരും ഉൾപ്പെടെയുള്ള സംഘത്തിലെ ചിലരുമായി ഇരകൾക്കു മുൻപ് കച്ചവട ബന്ധമുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണ് കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ സംസ്കാര ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം വാതിൽ Read More…
‘കണ്ണാടിയിൽ നോക്കി സമയം കളയുന്നത് ആര്?’ ഇപ്പോൾ വീണ്ടും വിവാഹിതനായ ആളാണ്- അഭിഷേക് ശർമയുടെ മറുപടി
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ, ക്രിക്കറ്റ് അസോസിയേഷൻ ന്യൂഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ അഫ്ഗാൻ കളിക്കാരായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യ-ജപ്പാൻ സുസുക്കി കപ്പിന്റെ ലോഞ്ചും നിർവ്വഹിക്കപ്പെട്ടു. പരിപാടിക്കിടെ, കൂടുതൽ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്ന ഇന്ത്യൻ താരം ആരാണെന്ന ചോദ്യത്തിന് അഭിഷേക് ശർമ രസകരമായ മറുപടിയാണ് നൽകിയത്. Read More…
ഏഷ്യൻഗെയിംസ്: സ്വർണമെഡൽ തരുന്നത് പാക് മന്ത്രി നഖ്‌വി? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്വീകരിക്കേണ്ടി വരും ! ഇല്ലെങ്കില്‍ അച്ചടക്ക നടപടി
നഗോയ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ മെഡലുകൾ സ്വീകരിക്കേണ്ടി വരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്നായേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യൻ ഗെയിംസിലെ നിലവിലെ ചാംപ്യന്മാരായ ഇരു ഇന്ത്യൻ ടീമുകളും ഐച്ചി-നാഗോയ ഗെയിംസിലും സ്വർണ മെഡൽ നേടാൻ ഏറെ സാധ്യതയുള്ളവരാണ്. എന്നാൽ ജേതാക്കൾക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്‌വിയാകും മെഡൽ സമ്മാനിക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് മൊഹ്സിൻ നഖ്‌വി. Read More…
‘ഞാനല്ല അവകാശി’; നിലവിലെ MLA ക്ഷണിച്ചു, മുൻ MLA പാലം ഉദ്ഘാടനം ചെയ്തു, ഫലകത്തില്‍ പേരില്ല, ‘പൂഞ്ഞാര്‍ MLA’ മാത്രം; ഇതാണ് മാതൃക
എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം. വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് Read More…









