സാങ്കേതികവിദ്യ പണിമുടക്കിയപ്പോൾ, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള തന്റെ മകന് ആശയവിനിമയത്തിനുള്ള വഴി അടയില്ലെന്ന് ഉറപ്പാക്കാൻ ഒരു കനേഡിയൻ അമ്മ കണ്ടെത്തിയത് വേറിട്ടൊരു വഴിയാണ്. ജെസ്സിക്ക ഫ്ലെച്ചർ തന്റെ 11 വയസ്സുകാരനായ മകൻ ഹണ്ടറുമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് അവന് സംസാരിക്കാൻ സഹായിക്കുന്ന ‘എ.എ.സി’ (AAC) ടാബ്‌ലെറ്റിന്റെ ചാർജ് തീർന്നത്. സംസാരിക്കാൻ കഴിയാത്ത ഹണ്ടറിന് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു ഈ ഉപകരണം. ചാർജ് തീർന്നതോടെ മകന്റെ ശബ്ദമാണ് ഇല്ലാതായത്. എന്നാൽ നിരാശനാകുന്നതിന് പകരം ഹണ്ടർ മറ്റൊരു വഴി Read More…
Month: August 2026
ഒരു തുള്ളി വീണാൽ മരണം ഉറപ്പ്! ലോകത്തിലെ ഏറ്റവും മാരകവിഷം നിർമ്മിച്ചതായി വിദ്യാർത്ഥി, എം.ഐ.ടിയിൽ പരിഭ്രാന്തി, ലാബ് ഒഴിപ്പിച്ചു
ലോകത്തിലെ ഏറ്റവും മാരകമായ വിഷരാസവസ്തുക്കളിലൊന്നായ ഡൈമെഥൈൽ മെർക്കുറി (Dimethyl mercury) ക്യാമ്പസ് ലാബിൽ വെച്ച് നിർമ്മിച്ചതായി മാസ്സച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അവകാശപ്പെട്ടതിനെ തുടർന്ന് സർവകലാശാലയിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളും അടിയന്തര പരിശോധനകളും ഏർപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെത്തിയ വിദ്യാർത്ഥിയാണ് എം.ഐ.ടിയുടെ കേംബ്രിഡ്ജ് ക്യാമ്പസിലെ കെമിസ്ട്രി വിഭാഗം പ്രവർത്തിക്കുന്ന ഡ്രെയ്ഫസ് ബിൽഡിംഗിൽ വെച്ച് ഈ രാസവസ്തു നിർമ്മിച്ചതായി മെഡിക്കൽ ജീവനക്കാരോട് വെളിപ്പെടുത്തിയത്. എന്നാൽ ഈ രാസവസ്തു Read More…
യുവാക്കളെ കെട്ടിക്കാന്‍ പണി പതിനെട്ടും പയറ്റി ചൈന; ആശുപത്രിയിലും ബാങ്കിലും മെട്രോയിലും വരെ താലി ചാർത്താം!
വിവാഹം കഴിക്കാൻ മടിക്കുന്ന ചെറുപ്പക്കാരെ എങ്ങനെയെങ്കിലും വിവാഹത്തിലേക്ക് നയിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. വിവാഹ നിരക്ക് കുത്തനെ ഇടിയുന്നതും ജനനനിരക്ക് കുറയുന്നതും തടയാൻ വിചിത്രവും വേറിട്ടതുമായ വഴികൾ തേടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. യുവാക്കൾക്ക് എളുപ്പത്തിൽ വിവാഹം കഴിക്കാൻ അവസരമൊരുക്കുന്നതിനായി ബാങ്കുകൾ, പബ്ബുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവാഹ രജിസ്ട്രേഷൻ കൗണ്ടറുകൾ സ്ഥാപിക്കുന്നുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമനടപടികളും കടലാസ് ജോലികളും Read More…
പോൺ സൈറ്റുകളും ഡാർക്ക് വെബും വഴി ഭീകര റിക്രൂട്ട്‌മെന്റ്: കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇത്തരം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനകളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനമുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ഇതിനായി ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാൻ Read More…
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് പെൺസുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; സഹപാഠിയായ 23-കാരൻ പിടിയില്‍
ലക്നൗ ∙ സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജീവനക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്. പിറ്റേദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തിയായി എതിർത്തു. ഇതോടെയാണ് പ്രതി Read More…
നായകസ്ഥാനത്തുനിന്ന് നീക്കി, ടീമിനും പുറത്താക്കി; എന്തുചെയ്യണമെന്നറിയാതെ വീട്ടിലിരുന്നു, കരുത്തായത് ഭാര്യ: സൂര്യകുമാർ
മുംബൈ: കരിയറിലേറ്റ കനത്ത തിരിച്ചടികളിൽ നിന്നും നിരാശകളിൽ നിന്നും ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത അപ്രതീക്ഷിത തീരുമാനത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന തന്നെ കളിയിലേക്ക് മടങ്ങിയെത്താൻ പ്രചോദിപ്പിച്ചത് ഭാര്യ ദേവിഷ ഷെട്ടിയാണെന്ന് സൂര്യ വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യകുമാർ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ടീമിൽ നിന്ന് പുറത്തായതിന് ശേഷം Read More…
“സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, രംഗത്തിറക്കിയാൽ വലിയനാശം; പർദ്ദ അതിനാണ്”: വിവാദനിലപാടിലുറച്ച് കാന്തപുരം
കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള Read More…
യു.എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു, ഒരാളെ കുത്തി, മറ്റെയാളെ കാറിടിപ്പിച്ച്; കൊന്നത് കൂട്ടുകാരി ?
കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ വനിതാ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കോട്ടയം കുറിച്ചി സ്വദേശിയായ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മൂവരും താമസിച്ചിരുന്ന അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരിയായ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് Read More…
69 റൺസിനിടെ 8 വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ച് തായ്‌ലൻഡ്; 65 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ, 94 റൺസിന്റെ കൂറ്റൻ ജയം
വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെതിരെ 94 റൺസിന്റെ വൻ വിജയം സ്വന്തമാക്കി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തായ്‍ലൻഡിനെ 16.1 ഓവറിൽ വെറും 65 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. 41 റൺസ് നേടിയ ക്യാപ്റ്റൻ നന്നപട്ട് കൊഞ്ചരോയെൻകായ് മാത്രമാണ് തായ്‍ലൻഡ് നിരയിൽ പിടിച്ചുനിന്നത്, മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി നന്ദിനി ശർമയും ദീപ്‌തി ശർമയും മൂന്നു വിക്കറ്റ് വീതവും ശ്രീ ചരണി രണ്ടും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും നേടി. Read More…









