Featured Sports

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എങ്ങനെ ‘നിഞ്ച ടർട്ടിൽ’ ആയി? കൗതുകമുണർത്തുന്ന കഥ

ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കിലിയൻ എംബാപ്പെ 2026-ലെ ഫിഫ ലോകകപ്പിൽ മറ്റൊരു മികച്ച പ്രകടനവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ന്യൂജേഴ്‌സിയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരെ ഫ്രാൻസ് 3-0 ന് തകർപ്പൻ വിജയം നേടിയപ്പോൾ എംബാപ്പെ രണ്ട് ഗോളുകൾ നേടി ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കളിമിടുക്കും വേഗതയും ഗോൾവേട്ടയും വാർത്തകളിൽ നിറയുമ്പോൾ തന്നെ, ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ വിളിപ്പേരുകളിലൊന്നായ “ഡൊണാറ്റെല്ലോ” അല്ലെങ്കിൽ “നിഞ്ച ടർട്ടിൽ” എന്ന് അദ്ദേഹം എങ്ങനെ വിളിക്കപ്പെട്ടു എന്ന് അറിയാൻ ആരാധകർക്ക് എപ്പോഴും Read More…

Celebrity

‘ഒരു ബിയറടിച്ചിരുന്നു, വലിയൊരു തെറ്റുപറ്റി’; നടന്നത് വിശദീകരിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ്.ആര്‍

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന് പിന്നാലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ്.ആർ രംഗത്തെത്തി. താൻ ഒളിവിലാണെന്നും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എംഡിഎംഎ കണ്ടെത്തിയെന്നും ഉള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ധന്യ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നും ആളുകൾ ശ്രദ്ധിക്കാതിരിക്കാനാണ് വണ്ടി നിർത്താതെ പോയതെന്നുമാണ് ധന്യയുടെ വിശദീകരണം. തന്റെ ഭാഗത്തുനിന്ന് വലിയ തെറ്റാണ് ഉണ്ടായതെന്നും ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നതിനാൽ വണ്ടി എടുക്കാൻ പാടില്ലായിരുന്നുവെന്നും ധന്യ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരോടും ഫോളോവേഴ്സിനോടും ക്ഷമ ചോദിച്ച Read More…

Featured Oddly News

‘പ്ലാൻ ചെയ്തതല്ല, പക്ഷെ ഒത്തുവന്നു’; ഒരാശുപത്രിയിലെ 17നഴ്സുമാര്‍ ഒരേസമയം ഗര്‍ഭിണികള്‍; അപൂർവ ‘ബേബി ബൂം’, ചിത്രം വൈറല്‍

യുഎസിലെ ഒഹായോയിലുള്ള ഒരു ആശുപത്രിയിലെ 17 നഴ്സുമാർ ഒരേ സമയം ഗർഭിണികളായെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡേറ്റണിലെ മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാനായി 17 പേരും ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. നേരത്തെ 2019-ൽ ഇതേ ആശുപത്രിയിൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായ ഒരു റെക്കോർഡ് ഉണ്ടായിരുന്നു. ആ പഴയ റെക്കോർഡാണ് ഇപ്പോൾ 2026-ൽ ഇവർ തിരുത്തിക്കുറിച്ചത്. 12 ആഴ്ച മുതൽ Read More…

Crime

തലമുണ്ഡനം ചെയ്ത്, നഗ്നയാക്കി ചെരുപ്പുമാലയണിച്ച് നടുറോഡിലൂടെ നടത്തിച്ചു! യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയോട് ഭർതൃവീട്ടുകാർ അതിക്രൂരമായി പെരുമാറി. യുവതിയുടെ തലമുടി മുറിച്ചുമാറ്റുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിലെ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് Read More…

Celebrity

പോരാടാന്‍ ഉറച്ച് ശ്വേത; ‘അമ്മ’യെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല, നിരപരാധി എന്നു തെളിയിക്കാതെ രാജിവയ്ക്കില്ല

അമ്മ സംഘടനയിൽ നിന്നും ഇപ്പോൾ രാജിവെക്കില്ലെന്ന വ്യക്തമായ സൂചന നൽകി നടി ശ്വേത മേനോൻ രംഗത്ത്. താൻ നിരപരാധിയാണെന്ന് തെളിയിക്കാതെ സംഘടനയിൽ നിന്ന് പടിയിറങ്ങില്ലെന്ന് അവർ വ്യക്തമാക്കി. താൻ ആരെയും ചതിച്ചിട്ടില്ലെന്നും അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും പറഞ്ഞ ശ്വേത, സംഘടനയുടെ ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റിയെക്കുറിച്ച് പറയുന്നതെന്നും ചോദ്യമുന്നയിച്ചു. അമ്മ സംഘടനയെ ആരും ഹൈജാക് ചെയ്യാൻ അനുവദിക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്വേത മേനോൻ കൂട്ടിച്ചേർത്തു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ Read More…

Movie News

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; നടൻ കൈലാഷും ജയൻ ചേർത്തലയും രാജിവെച്ചു

താരസംഘടനയായ ‘അമ്മ’യിൽ തർക്കങ്ങളും പ്രതിസന്ധികളും കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് പുതിയ പൊട്ടിത്തെറി . ഭരണസമിതി അംഗങ്ങളായിരുന്ന നടൻ കൈലാഷും സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഔദ്യോഗികമായി രാജിക്കത്ത് നൽകി. സംഘടനയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഇരുവരും രാജി സന്ദേശം അയച്ചത്. നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, സംഘടനയ്ക്കുള്ളിൽ അഡ്ഹോക്ക് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇരുവരും രാജിയിൽ ഉറച്ചുനിന്ന് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്. അതിനിടെ താൻ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്നും കേവലം രാജി പ്രഖ്യാപനം Read More…

Oddly News Spotlight

നിയന്ത്രണം വിട്ട സ്കോർപിയോയിലേക്ക് കമ്പികൾ തുളച്ചുകയറി വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന്റെ വടക്കേ കവാടത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ 34 വയസുകാരനായ വിനോദസഞ്ചാരിക്കു ദാരുണാന്ത്യം. മൂന്ന്‌ പേര്‍ക്കു പരുക്കേറ്റു. നിർമ്മാണ സ്ഥലത്തെ ഇരുമ്പ് കമ്പികൾ വാഹനത്തിനുള്ളിലേക്ക് പൂർണ്ണമായി തുളച്ചുകയറിയ നിലയിലുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറുകയും, അവിടെയുണ്ടായിരുന്ന നിരവധി ഇരുമ്പ് കമ്പികൾ വാഹനത്തിന് നടുവിലൂടെ തുളച്ചുകയറി കാർ പൂർണ്ണമായും തകർന്ന നിലയിലുമാണ് ദൃശ്യങ്ങളിലുള്ളത്. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് (34) ആണ് അപകടത്തിൽ മരിച്ചത്. Read More…

Oddly News

അഗ്നിശമന സേനാംഗത്തിന്റെ സാഹസിക പ്രണയാഭ്യർത്ഥന; കെട്ടിടത്തിന് മുകളിൽനിന്ന് കയറിൽ തൂങ്ങിയിറങ്ങി വന്ന് പ്രൊപ്പോസ് ചെയ്തു, ‘മാരി മീ’

ഒരു സാധാരണ ഫയർഫൈറ്റർ പരിശീലന പ്രദർശനമായി തുടങ്ങിയ ചടങ്ങ്, ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റിലെ (FDNY) ഒരു ട്രെയിനി തന്റെ കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അമ്പരപ്പിച്ചതോടെ ഒരിക്കലും മറക്കാനാവാത്ത ഒരു സുപ്രധാന നിമിഷമായി മാറി. ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക ഫാമിലി ഡേ ആഘോഷത്തിനിടെയാണ് പ്രൊബേഷണറി ഫയർഫൈറ്ററായ ജെയ്‌സൺ റാൽഫ് ഈ വൈകാരിക നിമിഷം ആസൂത്രണം ചെയ്തത്. ഫയർ അക്കാദമിയിൽ നടക്കുന്ന ഈ ചടങ്ങിൽ, ട്രെയിനികൾ തങ്ങൾ പഠിച്ച രക്ഷാപ്രവർത്തന രീതികൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാറുണ്ട്. ഒരു കൃത്രിമ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായാണ് Read More…

Crime

17കാരിയുമായി ഹോട്ടല്‍ റൂമിലേയ്ക്ക്; തിരിച്ചിറങ്ങുമ്പോള്‍ കയ്യില്‍ ഒരു സ്യൂട്ട്കേസ് മാത്രം!

തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 40 വയസുകാരനായ ഓസ്‌ട്രേലിയൻ സ്വദേശി അറസ്റ്റിലായി. സൈമൺ പീറ്റർ കർമാൻ എന്നയാളെ ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് പൊലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് പട്ടായയിലെ റെയിൽവേ ട്രാക്കിന് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള Read More…