7വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലടക്കം കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനുമെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ പ്രധാന കൂട്ടാളിയായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിജ്ജാറിനെ വധിക്കാൻ കൃത്യമായ ഉത്തരവ് നൽകിയത് ജയിലിൽ കഴിയുന്ന ബിഷ്‌ണോയി ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കനേഡിയൻ പൗരനായ നിജ്ജാർ 2023 ജൂൺ Read More…
Month: July 2026
കൊച്ചുമകന് മുന്നിൽ എന്ത് മുഖ്യമന്ത്രി? വെറുമൊരു മുത്തശ്ശൻ ! പൂരിയുണ്ടാക്കുന്ന രേവന്ത് റെഡ്ഡി, വീഡിയോ വൈറൽ!
തന്റെ കൊച്ചുമകന് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന നിമിഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. മുത്തശ്ശൻ ഉണ്ടാക്കി തന്നാൽ മാത്രമേ താൻ ഭക്ഷണം കഴിക്കൂ എന്ന് കൊച്ചുമകൻ വാശിപിടിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അടുക്കളയിൽ കയറി ചൂടുള്ള പൂരികൾ ഉണ്ടാക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും കൊച്ചുമകനൊപ്പം സമയം ചെലവഴിക്കുന്ന രേവന്ത് റെഡ്ഡിയുടെ വ്യക്തിജീവിതത്തിലെ അപൂർവ്വമായ ഒരു ദൃശ്യമാണ് ഈ വീഡിയോ സമ്മാനിക്കുന്നത്. അദ്ദേഹം പൂരി ഉണ്ടാക്കുമ്പോൾ Read More…
ജനൽ തകർന്ന് പകുതി ശരീരവും പറക്കുന്ന വിമാനത്തിന് പുറത്ത്! യാത്രികനെ വലിച്ച് കയറ്റി സഹയാത്രക്കാർ- വീഡിയോ
ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം Read More…
‘പീഡിപ്പിച്ച അച്ഛന്റെ ജനനേന്ദ്രിയം മക്കള്‍ ഛേദിച്ചു; സംഭവം കേരളത്തില്‍ ’! വ്യാജ വാർത്ത പൊളിച്ച് മുഹമ്മദ് സുബൈര്‍
കേരളത്തിനെതിരെ എക്സിൽ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചരണം . വർഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിന്റെ ജനനേന്ദ്രിയം മൂന്ന് പെൺമക്കൾ ചേർന്ന് ഛേദിച്ചു എന്ന തരത്തിലാണ് ചില പേജുകളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് കേരളത്തിൽ നടന്ന സംഭവമല്ലെന്നും, മറിച്ച് ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും ഉള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങളോടെയാണ് ഈ ട്വീറ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത്. ഈ വ്യാജപ്രചരണത്തിന്റെ വസ്തുത പുറത്തുകൊണ്ടുവന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ. പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ Read More…
ആറ്റുനോറ്റുണ്ടായ കുഞ്ഞ്; അമ്മയുടെ മടിയിൽ വച്ച് അനസ്തീസിയ; തീരാനോവായി ഒരു വയസുകാരന്‍ ദേവാൻഷ്
മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ Read More…
‘വാക്ക് വിഴുങ്ങിയ ജയറാം, രക്ഷകനായെത്തിയ മമ്മൂട്ടി; 11 ലക്ഷം ബിൽ അടച്ചത് ബാദുഷയും ആന്റോയും’
കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജയറാമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ഈ ചിത്രം നിർമ്മിച്ചതെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫോണിൽ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിർമാതാവും Read More…
മെറീനോയുടെ ഗോൾഡൻ ടച്ച്; ബെൽജിയത്തെ തോൽപിച്ച് സ്പെയിൻ സെമിയിൽ
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമിഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മിഖായേൽ മെറിനോയാണ് സ്പെയിനിന്റെ വിജയശില്പിയായത്. സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ. തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോളുകൾ വഴങ്ങാത്ത സ്പെയിനിന്റെ പ്രതിരോധ റെക്കോർഡ് തകർത്താണ് ബെൽജിയം ഈ മത്സരത്തിൽ പോരാടിയത്. 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് Read More…
‘IAS ആകുന്നതിന് മുന്‍പ് നല്ല അമ്മയാകുക, പാചകം അറിയണം’; പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി യുപി ഗവർണർ
അധ്യാപികയോ ഐ.എ.എസ് ഉദ്യോഗസ്ഥയോ ആകുന്നതിന് മുൻപ് സ്ത്രീകൾ ആദ്യം നല്ലൊരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ബിരുദദാന ചടങ്ങിലാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥിനികളോട് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സംസാരിച്ചത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയോ അധ്യാപികയോ ഒക്കെയാകുന്നതിന് മുൻപ്, ആദ്യം നല്ലൊരു അമ്മയാകാൻ ശീലിക്കണമെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വീട്ടിൽ എങ്ങനെ ആഹാരം പാചകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ചുകൊണ്ടാവരുത് ഔദ്യോഗിക Read More…
മുൻ കാമുകി, നവവധുവിനെ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ചു; സ്വയം കഴുത്തറുത്ത് 18-കാരന്‍ കാമുകന്‍
ബെംഗളൂരു ∙ പ്രണയപ്പകയെത്തുടർന്ന് നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരിയായ നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണം നടത്തിയതിന് ശേഷം പ്രതിയായ ബന്ദേ നവാസ് (18) എന്ന യുവാവാണ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നന്ദിനിയും ബന്ദേ നവാസും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതിക്ക് കടുത്ത ദേഷ്യവും നിരാശയുമുണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി നന്ദിനിയുടെ കഴുത്ത്, കൈകൾ, Read More…









