ലോകത്തിലെ ഏറ്റവും ധനികനായ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ പട്ടികയിൽ ഒന്നാമനായി ഡീപ്‌സീക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ലിയാങ് വെൻഫെങ് ഇടംപിടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തരംഗമായി മാറിയ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് പൂർത്തിയായതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 36 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എഐ രംഗത്തെ പ്രമുഖ കമ്പനികളായ ആന്ത്രോപിക്സിന്റെ ഡാരിയോ അമോഡെ, ഓപ്പൺഎഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് വെൻഫെങ് ഈ കുതിപ്പ് നടത്തിയത്. പുതിയ ഫണ്ടിംഗ് Read More…
Month: July 2026
“എനിക്കൂടെ കുറച്ച് പോപ്കോൺ തരുമോ?” കുട്ടി ആരാധകന്റെ പോപ്‌കോൺ പങ്കിട്ട് ധോണിയുടെ; വിഡിയോ വൈറൽ!
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരം കാണാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലെ ഗാലറിയിൽ എത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാൽ മത്സരത്തേക്കാളും ആരാധകരുടെ മനസ്സ് കീഴടക്കിയത് തൊട്ടടുത്തിരുന്ന ഒരു ചെറിയ കുട്ടിയുമായി ധോണി പങ്കിട്ട മനോഹരമായ നിമിഷമായിരുന്നു. ഗാലറിയിലിരുന്ന് കളി ആസ്വദിക്കുന്നതിനിടയിൽ ആ കുട്ടി കഴിച്ചുകൊണ്ടിരുന്ന പോപ്കോണിൽ നിന്നും അല്പം തനിക്ക് തരാമോ എന്ന് ധോണി ചോദിക്കുന്ന ദൃശ്യങ്ങൾ ടിവി ക്യാമറകളിൽ പതിഞ്ഞു. വളരെ പെട്ടെന്നാണ് ഈ വീഡിയോ Read More…
ഭാര്യയുടെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് ഡൽഹി പൊലീസുകാരൻ; ഗുണ്ടാബന്ധമുള്ള മനീഷ് ഭാട്ടി ഒളിവിൽ, രാജ്യം നടുങ്ങിയ ക്രൂരത
കിഴക്കൻ ഡൽഹിയിലെ കല്ല്യാൺപുരിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തർക്കത്തിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഡൽഹി പോലീസ് കോൺസ്റ്റബിൾ ഒളിവിൽ പോയി. കിഴക്കൻ ജില്ലയിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിൽ (AATS) ജോലി ചെയ്യുന്ന മനീഷ് ഭാട്ടിയാണ് പ്രതി. വെടിയേറ്റ നിലയിൽ വഴിയരികിൽ കിടന്നിരുന്ന 34 വയസ്സുകാരിയായ പ്രിയങ്കയെ ഒരു ഡെലിവറി ജീവനക്കാരനാണ് കണ്ടെത്തി ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജൂലൈ 12-നും 13-നും ഇടയിലുള്ള Read More…
“അമ്മ അനുഭവിച്ച അതേവേദന അയാളും അറിയണം”; കൊലയാളിയായ അച്ഛനെതിരെ 13കാരി മകൾ!
മധ്യപ്രദേശിൽ പോസ്റ്റൽ അസിസ്റ്റന്റായ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ പിതാവിനെതിരെ കടുത്ത നിലപാടുമായി 13 വയസ്സുകാരിയായ മകൾ രംഗത്ത്. അച്ഛനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, തന്റെ അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് മകളുടെ ഈ വൈകാരിക പ്രതികരണം ഉണ്ടായത്. അമ്മയ്ക്ക് നീതി വേണമെന്ന് കരഞ്ഞുപറയുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള സൻയോഗിതാഗഞ്ച് Read More…
തോൽവികളുടെ നാണക്കേട് മായിച്ച് ഇന്ത്യ; അക്‌സർ ‘പട്ടേൽ’ മാജിക്; ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് വിജയം
ട്വന്റി20 പരമ്പരകളിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയം. രോഹിത് ശർമയും വിരാട് കോലിയും നിരാശപ്പെടുത്തിയ മത്സരത്തിൽ ശുഭ്‌മാൻ ഗിൽ – ശ്രേയസ് അയ്യർ സഖ്യവും, പിന്നീട് വാഷിങ്ടൻ സുന്ദർ – അക്‌സർ പട്ടേൽ കൂട്ടുകെട്ടുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ഇന്ത്യ 45.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത് ലക്ഷ്യം കണ്ടു. Read More…
മെസ്സി- ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നു; ഇനി ഹാലൻഡ്-എംബാപ്പെ പോരാട്ടം- വേഗതയുടെ സുൽത്താനും കരുത്തിന്റെ തമ്പുരാനും
ഏകദേശം 15 വർഷത്തോളം ഫുട്ബോൾ ലോകം ഭരിച്ചിരുന്നത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരുന്നു. എല്ലാ ട്രോഫികളും ബാലൺ ഡി ഓറുകളും ലോകകപ്പുകളും ഇവരെച്ചൊല്ലിയുള്ള ഒരേയൊരു തർക്കത്തിലേക്കാണ് നീണ്ടത്. എന്നാൽ ഫുട്ബോളിലെ ഈ രണ്ട് ഇതിഹാസങ്ങൾ തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ആരാധകരുടെ മനസ്സ് കീഴടക്കാൻ പുതിയൊരു പോരാട്ടം ആരംഭിക്കുകയാണ്. എർലിങ് ഹാലൻഡും കിലിയൻ എംബാപ്പെയും തമ്മിലാണത്? ഇതിൽ ഒരാൾ ഡിഫെൻഡർമാരെ അനായാസം തകർത്തെറിയുന്ന കായികക്ഷമതയുള്ള കരുത്തനാണെങ്കിൽ, മറ്റേയാൾ നിമിഷങ്ങൾക്കുള്ളിൽ മത്സരത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ള വേഗതയുടെയും Read More…
കൂടത്തായി കൊലക്കേസ്; ബിരുദധാരിയാകാന്‍ ജോളി.. ജയിലില്‍ പരീക്ഷയെഴുതുന്ന തിരക്കില്‍
കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതിയായ ജോളി ജോസഫ് ഇപ്പോൾ ജയിലിൽ പരീക്ഷാ തിരക്കുകളിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിഞ്ഞിരുന്ന ജോളിയെ പരീക്ഷ എഴുതുന്നതിനായാണ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.എ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജോളി. ആകെ എഴുതേണ്ട എട്ട് പേപ്പറുകളില്‍ ആറെണ്ണത്തിന്റെ പരീക്ഷ ഇതിനകം കഴിഞ്ഞു. പരീക്ഷകൾ പൂർത്തിയാകുന്നതുവരെ ജോളി കണ്ണൂര്‍ വനിതാ ജയിലില്‍ തന്നെ തുടരുകയും, അതിനുശേഷം കോഴിക്കോടേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്യും. Read More…
‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ….’;ബോൾഡ് ലുക്കിൽ ദയ സുജിത്ത്, “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്ന് മഞ്ജു പിള്ള
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്ക് ശക്തമായ മറുപടിയുമായി താരം രംഗത്തെത്തി. തരംഗമായി മാറിയ ഒരു ബോൾഡ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ….’ എന്ന ഹാഷ്ടാഗോടെയാണ് ദയ പ്രതികരണം അറിയിച്ചത്. View this post on Instagram A post shared by jaaannuuuu (@daya.sujith) ദയയുടെ മോഡേൺ വസ്ത്രധാരണത്തെക്കുറിച്ച് ഷെഫീന നടത്തിയ മോശം പരാമർശങ്ങൾ വലിയ വിവാദമായതോടെ നിരവധി ആളുകൾ ഇതിനെതിരെ Read More…
കോടതിയിൽ ‘കടുക് പ്രയോഗം’: ജഡ്ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയ വൃദ്ധ അറസ്റ്റിൽ!
ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിചിത്ര സംഭവമാണ് കർണാടകയിലെ ചിക്കബെല്ലാപൂർ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോടതി മുറിയിൽ നടന്ന ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അതൊരു തമാശയായി പോലും തോന്നിയേക്കാം. ചിക്കബെല്ലാപൂരിലെ ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജ് കോടതിയിലെ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ ഒരു സ്ത്രീ ദുർമന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ അവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മഞ്ജുള എന്ന അറുപത്തിയഞ്ചുകാരിയാണ് പൂജിച്ച വെളുത്ത കടുക് ജഡ്ജിയുടെ Read More…









