ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് മരുന്ന് നിഷേധിച്ചതായി യുവതിയുടെ പരാതി. ആശുപത്രി ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും, തലയിലെ ഹിജാബ് മാറ്റിയാൽ മാത്രമേ മരുന്ന് നൽകൂ എന്ന് ശാഠ്യം പിടിച്ചതായും യുവതി ആരോപിക്കുന്നു. കാൺപൂരിലെ ഉർസല ഹോർസ്മാൻ മെമ്മോറിയൽ ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ വിവാദമായതും. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാനായി താൻ കൗണ്ടറിലേക്ക് ചെന്നപ്പോൾ ജീവനക്കാർ Read More…
Month: June 2026
കഴുത്തില്‍ താലിമാല, കയ്യില്‍ മോതിരം; വിജയ്- തൃഷ രഹസ്യ വിവാഹം കഴിഞ്ഞോ? സൈബറിടത്ത് ചൂടന്‍ ചര്‍ച്ച
നടി തൃഷയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, തൃഷയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വീഡിയോയിൽ തൃഷയുടെ കഴുത്തിലെ താലിമാലയ്ക്ക് സമാനമായ മാലയും കയ്യിലെ മോതിരവുമാണ് ആരാധകർക്കിടയിൽ പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. മാലയിലെ ആലില രൂപത്തിലുള്ള ലോക്കറ്റും കയ്യിലെ പുതിയ മോതിരവുമാണ് ഈ ചിന്തയ്ക്ക് കാരണം. എന്നാൽ ഇത് താലിയല്ലെന്നും, വെറുമൊരു മാല കണ്ടതുകൊണ്ട് വിവാഹം കഴിഞ്ഞെന്ന് പറയാനാകില്ലെന്നും Read More…
നിങ്ങള്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരാണോ ? എന്നാല്‍ ഫാറ്റി ലിവറിനെ പേടിക്കണം പുതിയ പഠനവുമായി ആരോഗ്യ വിദഗ്ധർ
അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന കാരണങ്ങളായി നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ പലരും അത്ര കാര്യമാക്കാത്ത ഉറക്കക്കുറവും ഈ രോഗത്തിന് വലിയൊരു കാരണമാണെന്നാണ് ആരോഗ്യ വിദഗ്ധർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. കൃത്യമല്ലാത്ത ഉറക്കശീലങ്ങൾ ഫാറ്റി ലിവർ വരാനുള്ള സാധ്യത വളരെയധികം കൂട്ടുന്നുണ്ടെന്ന് ‘വേൾഡ് ജേണൽ ഓഫ് ഹെപറ്റോളജി’യിൽ വന്ന ഒരു പഠനം വ്യക്തമാക്കുന്നു. നിലവിൽ ‘മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ്’ (MASLD) എന്ന് വിളിക്കപ്പെടുന്ന ഈ രോഗാവസ്ഥ Read More…
70-കളിലും സ്വന്തം കാലിൽ നിൽക്കാം; 60 പിന്നിട്ടവർക്കായി ഫിറ്റ്നസ് കോച്ചിന്റെ 3 വ്യായാമമുറകൾ!
വാർദ്ധക്യത്തിൽ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പോഷകാഹാരങ്ങള്‍ക്കൊപ്പം വ്യായാമവും ആവശ്യമാണ്. എന്നാൽ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പതിവായി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫിറ്റ്നസ് കോച്ചായ ജോഷ്വ ടാൻ തന്റെ 63 വയസ്സുള്ള അമ്മയെ എങ്ങനെ ആരോഗ്യത്തോടെയിരിക്കാനും കൃത്യമായി വ്യായാമം ചെയ്യാനും പ്രേരിപ്പിച്ചു എന്ന് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെക്കുകയുണ്ടായി. പ്രായമാകുന്ന മാതാപിതാക്കൾക്ക് അവരുടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മൂന്ന് പ്രധാന വ്യായാമങ്ങളും അദ്ദേഹം ഇതിലൂടെ പരിചയപ്പെടുത്തി. ഈ മൂന്ന് വ്യായാമങ്ങൾ പ്രായമായവർക്ക് യാതൊരു ബുദ്ധിമുട്ടും Read More…
ഒരു ആനക്കുട്ടി! എയർ ഇന്ത്യക്കായി ആഷ് ട്രേ ഡിസൈൻ ചെയ്തപ്പോൾ സാൽവദോർ ദാലി ചോദിച്ച വിചിത്ര പ്രതിഫലം!
സ്പാനിഷ് അംബാസഡറായ സുറിയലിസ്റ്റ് കലാകാരൻ സാൽവദോർ ദാലി ഒരിക്കൽ എയർ ഇന്ത്യയ്ക്ക് വേണ്ടി ആഷ്ട്രേകൾ (ashtray) രൂപകൽപ്പന ചെയ്തിരുന്നു. വിചിത്ര സ്വഭാവക്കാരനായിരുന്ന ദാലി ഈ സൃഷ്ടിക്ക് പ്രതിഫലമായി പണമല്ല ആവശ്യപ്പെട്ടത്, പകരം ഒരു ആനക്കുട്ടിയെ ആയിരുന്നു. 1960-കളിൽ വിമാനയാത്രകൾ ഏറെ ആഡംബരം നിറഞ്ഞതായിരുന്നു. യാത്രക്കാർക്ക് രാജകീയമായ പരിഗണനയാണ് അന്ന് ലഭിച്ചിരുന്നത്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവാദമുണ്ടായിരുന്നു, എയർഹോസ്റ്റസുമാർ അതീവ സുന്ദരിമാരായിരുന്നു, കൂടാതെ വെള്ളിപ്പാത്രങ്ങളിലാണ് പലതരത്തിലുള്ള വിഭവങ്ങൾ വിളമ്പിയിരുന്നത്. യാത്രക്കാർക്ക് പ്രത്യേക സമ്മാനങ്ങളും നൽകിയിരുന്നു. ലക്ഷ്വറി യാത്രകളുടെ ഈ ‘സുവർണ്ണ Read More…
ഈ നാട്ടിലേക്ക് പെണ്ണില്ല ! 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാകാതെ ഒരു ഗ്രാമത്തിലെ യുവാക്കൾ!
കേൾക്കുമ്പോൾ ഒരു കെട്ടുകഥയായി തോന്നാമെങ്കിലും, ഒരു ഗ്രാമം നേരിടുന്ന കടുത്ത പ്രതിസന്ധി കാരണം അവിടുത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലെ പുരുഷന്മാരാണ് 40 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഒരൊറ്റ മാതാപിതാക്കളും തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമമാണ് ഇവിടുത്തെ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വെള്ളമില്ലാത്ത ഒരു നാട്ടിലേക്ക് പെൺമക്കളെ Read More…
ഷർട്ട് പോലുമിടാതെ ഓടിപ്പാഞ്ഞെത്തി, യുകെയിൽ കുരുന്നിന്റെ ജീവൻ കാത്ത് മലപ്പുറത്തുകാരൻ! വീഡിയോ
ലണ്ടനിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ് കൈയടി നേടുന്നു. ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീലാണ് പോലീസിനൊപ്പം ചേര്‍ന്ന് സാഹസികമായി കുട്ടിയുടെ ജീവൻ രക്ഷിച്ചത്. മുകളിൽ നിന്നും പിടിവിട്ട് താഴേക്ക് പതിച്ച കുട്ടി നേരെ വീണത് ജസീലിന്റെ കൈകളിലേക്കായിരുന്നു. ഈസ്റ്റ് ലണ്ടൻ ഇൽഫോഡിലെ ഒരു കെട്ടിടത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടത്. Read More…
‘നന്ദി തിരുമേനി’; എന്റെ ഭാഗത്തുനിന്നും അങ്ങേയ്ക്കുണ്ടായ വിഷമത്തിന് മാപ്പെന്ന് രേണു; സുധി നിലയത്തിലെത്തി ബിഷപ് നോബിള്‍
ബിഷപ്പ് നോബിൾ ഫിലിപ്പും സോഷ്യൽ മീഡിയ താരം രേണു സുധിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. താൻ ഇഷ്ടദാനമായി നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ രംഗത്തെത്തിയതും നിയമപരമായ നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കിടയിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ്പ് നോബിളിനൊപ്പം നിൽക്കുന്ന ചിത്രവും ഹൃദ്യമായ ഒരു കുറിപ്പുമാണ് രേണു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. രേണുവിന്റെ ഈ കുറിപ്പ് സോഷ്യൽ Read More…
2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ
മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…









