ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ ഒരു ‘സ്മാർട്ട് പില്ലോ’ (സ്മാർട്ട് തലയണ) വികസിപ്പിച്ചെടുത്തു. ഫോൺ മാറ്റിവെച്ച് സ്ക്രീനിലേക്ക് നോക്കാതെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകളോ കഥകളോ കേട്ട് ഉറങ്ങാൻ സഹായിക്കുന്നതാണ് ഈ കണ്ടുപിടുത്തം. സാധാരണ തലയണയ്ക്കുള്ളിൽ സ്പീക്കറുകളും സെൻസറുകളും ഘടിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക ആപ്പ് വഴി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ തലയണയിൽ തൊടുകയോ അമർത്തുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നതിലൂടെ ശബ്ദം നിയന്ത്രിക്കാനാകും. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന Read More…
Month: March 2026
ഇറാൻ്റെ രഹസ്യ മിസൈൽ നഗരം! ഖെഷ്ം ദ്വീപിന്റെ മാസ്മരികതയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്നതെന്ത്?
പേർഷ്യൻ ഗൾഫിലെ ഏറ്റവും വലിയ ദ്വീപായ ഖേഷ്ം , ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ നിർണ്ണായകമായ ഒരു സൈനിക കേന്ദ്രമായി മാറിയിരിക്കുകയാണ്. 2026 മാർച്ച് 7-ന് ഈ ദ്വീപിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെ അമേരിക്കൻ വ്യോമാക്രമണം ഉണ്ടാവുകയും 30 ഗ്രാമങ്ങളിലെ കുടിവെള്ളം തടസ്സപ്പെടുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇതിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. സമീപകാലത്തായി ഇറാൻ ഈ ദ്വീപിനെ ഒരു Read More…
പഞ്ചിന് കൂട്ടായി ‘ഗേൾഫ്രണ്ട്’ എത്തി! കുട്ടി കുരങ്ങന്റെ പ്രണയവും കുസൃതിയും ഏറ്റെടുത്ത് ഇന്റർനെറ്റ്
ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ വിഖ്യാതനായ ബേബി കുരങ്ങൻ ‘പഞ്ച്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. ജന്മനാ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട പഞ്ച്, ഐക്കിയയുടെ ഒരു ഒറാങ്ങ് ഉട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് നേരത്തെ ഇന്റർനെറ്റിൽ പ്രശസ്തനായത്. എന്നാൽ ഇപ്പോൾ ‘മോമോ-ചാൻ’ എന്ന പെൺകുരങ്ങുമായി പഞ്ച് അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചു കളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ വീഡിയോകൾ വൈറലായതോടെ, മോമോ-ചാൻ പഞ്ചിന്റെ “കാമുകി” ആണെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. View this post on Instagram A Read More…
52-കാരിയ്ക്ക് കടുത്തപ്രണയം, കാമുകന്റെ വിവാഹം ഉറപ്പിപ്പോള് വീട്ടില്‍ചെന്ന് കുത്തിയിരിപ്പ്, പോലീസെത്തിയപ്പോള്‍ കിണറ്റില്‍ ചാടി
മാന്നാര്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരുടെ മുമ്പില്‍ വീട്ടമ്മ കിണറ്റില്‍ ചാടി. വീടിന് അടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകനായി നിയമിതനായ ആളോടു തോന്നിയ പ്രണയമാണു സംഭവങ്ങള്‍ക്കു തുടക്കം. ഭര്‍തൃമതിയാണ് 52 വയസുകാരിയായ വീട്ടമ്മ. 30ഉം 25ഉം വയസുള്ള മക്കളുമുണ്ട്. അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞു വീട്ടമ്മ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കുത്തിയിരുന്നു. അധ്യാപകന്റെ വീട്ടുകാര്‍ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നു രണ്ട് എസ്.ഐമാരും ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറും സ്‌ഥലത്തെത്തി വീട്ടമ്മയോടു കാര്യങ്ങള്‍ Read More…
‘ഡ്രമ്മും സിമന്റും’ എന്ന കുറിപ്പോടെ സ്വന്തംചിത്രം, കൊല്ലുമെന്ന് ഭയം; അവള്‍ കാമുകനൊപ്പം പോകട്ടേയെന്ന് ഭര്‍ത്താവ്
ബുലന്ദ്‌ഷഹര്‍: ‘സിമെന്റ് ഓര്‍ ഡ്രം’ (സിമെന്റ് ആന്‍ഡ് ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന് വാക്കുകള്‍ കണ്ട് ഭര്‍ത്താവ് ഭയന്നുപോയി. തുടര്‍ന്ന് തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍നിന്നുള്ള രാജ്‌കുമാറിന്റെ കഥയാണിത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് രാജ്‌കുമാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്‌കുമാറിനെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ് പോയി. പക്ഷേ, അവള്‍ ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന് രാജ്‌കുമാര്‍ Read More…
ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഭൂമി വാങ്ങാന്‍ ആളെത്തി, നാല് വട്ടം ലേലം വിളിച്ചിട്ടും വിൽക്കാത്ത ഭൂമി
മുംബൈ: ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈ കസ്‌കറിലെ ഭൂമി വാങ്ങാന്‍ ആളെത്തി. അയാളുടെ പൂര്‍വിക സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള ശ്രമം 2017 ലാണു തുടങ്ങിയത്. പല തവണ ലേലം ചെയ്‌തെങ്കിലും ആളുകളെത്തിയില്ല. ഒടുവില്‍ ഈ മാസം അഞ്ചിനുള്ള ലേലം വിജയിക്കുകയായിരുന്നു. അടിസ്‌ഥാന വിലയേക്കാള്‍ 10 ലക്ഷം രൂപ കൂടുതല്‍ വിളിച്ചാണു ഭൂമി സ്വന്തമാക്കിയത്. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന 12 ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണു ദാവൂദ് ഇബ്രാഹിം. പാക് ചാര സംഘടനയുടെ സംരക്ഷണയോടെ പാകിസ്‌താനിലാണ് ഇപ്പോള്‍ Read More…
900 ഗോളുകള്‍ ! അപൂർവ നേട്ടവുമായി മെസി, മുന്നില്‍ ഇനി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മാത്രം
ഫ്‌ളോറിഡ: ലോക ഫുട്‌ബാള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോളുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ലയണല്‍ മെസിക്കു സ്വന്തം. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നാഷ്‌വില്‍ എസ്.സിക്കെതിരേ ഗോളടിച്ചതോടെയാണ് മെസി 900 കടന്നത്.സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 38-ാം വയസിലും വിസ്‌മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസി, 2023 ജൂണില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന ശേഷം ഇതുവരെ 92 മത്സരങ്ങളില്‍നിന്ന് 81 ഗോളുകളടിച്ചു. മയാമിയെ ലീഗ് Read More…
ഭർത്താവിന്റെ മരണം പ്രവചിച്ച് ഭീഷണി, പീഡനം, 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി, ജ്യോതിഷി അറസ്റ്റിൽ
മുംബൈ: ആത്മീയതയുടെ മറവിൽ 35 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള പ്രമുഖ ജ്യോതിഷി അശോക് ഖാരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂജകളുടെ പേരിൽ 67-കാരനായ ഇയാൾ യുവതിക്ക് ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് ഇര പരാതിയിൽ പറയുന്നു. എന്നാൽ ഈ ക്രൂരത ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. റിട്ടയേർഡ് മർച്ചന്റ് നേവി ഓഫീസറായ ഖാരത്ത് സ്വയം ‘ക്യാപ്റ്റൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം Read More…
വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; ലക്ഷമി പ്രിയക്ക് പിറകെ വീണ നായർക്കും വോട്ടില്ല; പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥി വരും
കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായ വീണ നായർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്നായിരുന്നു വീണയുടെ ധാരണയെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ട്വന്റി 20 നേതൃത്വം. സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അവരെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. പകരം ഒരു കോൺഗ്രസ് നേതാവിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് Read More…









